Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ ജനശതാബ്ദി, ആലപ്പുഴ എക്സിക്യൂട്ടീവ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി; സെപ്റ്റംബർ 17നും 30നും നിയന്ത്രണം

text_fields
bookmark_border
Kannur Jan Shatabdi
cancel

തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം സെപ്റ്റംബർ 17, 30 തീയതികളിലെ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് തുടങ്ങിയവയാണ് ഭാഗികമായി റദ്ദാക്കിയത്. മലബാർ എക്സ്പ്രസ്, രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082) സെപ്റ്റംബർ 17ന് എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17ന് ട്രെയിൻ എലത്തൂരിൽ സർവിസ് അവസാനിപ്പിക്കും. സെപ്റ്റംബർ 30ന് ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ കോഴിക്കോട് സർവീസ് അവസാനിപ്പിക്കും.

ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്(16307) സെപ്റ്റംബർ 17ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17ന് ട്രെയിൻ കൊയിലാണ്ടിയിൽ യാത്ര അവസാനിപ്പിക്കും. സെപ്റ്റംബർ 30ന് എക്സിക്യൂട്ടിവ് എക്സ്പ്രസ്(16307) എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ എലത്തൂർ വരെയാണ് സർവിസ് നടത്തുക.

കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) സെപ്റ്റംബർ 30ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 30ന് ട്രെയിൻ കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും.

മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ് (16630) സെപ്റ്റംബർ 17ന് ഒരു മണിക്കൂറോളം വൈകും. തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12431) സെപ്റ്റംബർ 17 ന് 40 മിനിറ്റോളം വൈകുമെന്നും റെയിൽവേ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur Jan Shatabdi Alappuzha Executive Trains Partially Cancelled
Next Story