ജുമുഅക്ക് നേതൃത്വം നൽകി; ശ്രദ്ധാകേന്ദ്രമായി ജാമിത
text_fieldsവണ്ടൂർ (മലപ്പുറം): രാജ്യത്താദ്യമായി ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയതിലൂടെ മുസ്ലിം വനിത ശ്രദ്ധാകേന്ദ്രമായി. ഖുർആൻ സുന്നത്ത് സൊൈസറ്റി ജനറൽ സെക്രട്ടറി ജാമിതയാണ് വണ്ടൂർ ചെറുകോെട്ട സൊസൈറ്റി ഒാഫിസിൽ വെള്ളിയാഴ്ച ഉച്ചക്ക് നടന്ന ജുമുഅ ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നൽകിയത്. ചേകന്നൂർ മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടനയാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി. വിവിധ ജില്ലകളിൽ നിന്നെത്തിയ, സൊെസെറ്റി പ്രവർത്തകരായ മറ്റൊരു സ്ത്രീയുൾപ്പെടെ 20ലധികം പേരാണ് പെങ്കടുത്തത്.
വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട് ആണിനോ പെണ്ണിനോ പ്രത്യേക വേർതിരിവ് ഖുർആനിൽ ഇല്ലെന്നും ഇതനുസരിച്ചാണ് സൊസൈറ്റി പ്രവർത്തിക്കുന്നതെന്നും ജാമിത പറഞ്ഞു. ജുമുഅക്ക് നേതൃത്വം നൽകിയതിെൻറ പേരിൽ ഫോണിലൂടെയും അല്ലാതെയും തനിക്ക് ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് വണ്ടൂരിൽ ചേർന്ന ഖുർആൻ സുന്നത്ത് സൊൈസറ്റി പൊതുയോഗത്തിലും ജാമിത സംസാരിച്ചു. അധ്യാപികയും പ്രഭാഷകയുമായ ഇവർ, വീട്ടുതടങ്കലിലായ ഹാദിയയെ വൈക്കത്തെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ പുനർമതപരിവർത്തനത്തിന് ശ്രമിച്ചതായി ആരോപണമുയർന്നിരുന്നു. മുസ്ലിം സ്ത്രീക്ക് നീതി ലഭിക്കാൻ മതേതരമൂല്യങ്ങൾ ഉൾക്കൊള്ളുന്ന പൊതു സിവിൽ കോഡ് വേണമെന്നാണ് ജാമിതയുടെ നിലപാട്. പുരുഷനിൽ അധിഷ്ഠിതമാണ് മുസ്ലിം വ്യക്തിനിയമമെന്നും മുത്തലാഖ് നിേരാധിച്ചതുകൊണ്ടുമാത്രം മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും അവർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
