ജാമിഅയിൽ കേരളത്തിെൻറ പെൺകരുത്ത്
text_fieldsകണ്ണൂർ/ മലപ്പുറം: ഡൽഹി ജാമിഅ മില്ലിയയിൽ ദൃശ്യമായത് കേരളത്തിെൻറ പെൺകരുത്ത്. മല പ്പുറത്ത് നിന്നുള്ള ആയിശ റെന്നയും കണ്ണുർ സിറ്റി സ്വദേശിനി ലദീദയുമാണ് സമരത്തിെൻറ പ്രതീകമായത്. ലാത്തിയടിക്കാൻ ഓങ്ങുന്ന പൊലീസിന് നേരെ കൈചൂണ്ടി നിൽക്കുന്ന ഇവരുെട ചിത്രങ്ങൾ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിെൻറ പ്രതീകമായി മാറിക്കഴിഞ്ഞു. ഇവരോടൊപ്പം യു.പിക്കാരി ചന്ദ യാദവും ചേർന്ന് സമരത്തിൽ നേതൃപരമായ പങ്കാണ് വഹിച്ചത്. രണ്ടാംവർഷ എം.എ ഹിസ്റ്ററി വിദ്യാർഥിനിയായ ആയിശ റെന്ന കൊണ്ടോട്ടി കാളോത്ത് സ്വദേശിയും ഒഴുകൂർ ജി.എം.യു.പി സ്കൂൾ അധ്യാപകനുമായ എൻ.എം. അബ്ദുറഷീദിെൻറ ഏക മകളാണ്. നേതൃത്വം വഹിച്ചെന്ന കാരണത്താലാണ് മകളെ പൊലീസ് നോട്ടമിട്ടതെന്ന് റഷീദ് പറഞ്ഞു. ഞായറാഴ്ച പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ നാട്ടിലേക്ക് തിരിക്കാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും ആയിശ റെന്ന വഴങ്ങിയില്ല. സമരത്തിെൻറ പാതിവഴിയിൽ സുഹൃത്തുക്കളെ ഉപേക്ഷിക്കാനാവില്ലെന്നായിരുന്നു ഉറച്ച നിലപാട്. രാത്രി ഹോളി െഫയ്ത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഓഖ്ല അൽശിഫ ആശുപത്രിയിലേക്ക് മാറ്റി.
െകാണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് പത്താം ക്ലാസ് പാസായ റെന്ന മലപ്പുറം സെൻറ് ജെമ്മാസിലെ പ്ലസ്ടു പഠനശേഷം ഫാറൂഖ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്താണ് ഡൽഹിയിലെത്തിയത്. വാഴക്കാട് ചെറുവട്ടൂർ സ്കൂളിലെ അധ്യാപിക ഖമറുന്നിസയാണ് മാതാവ്. ഏക സഹോദരൻ മുഹമ്മദ് ശഹിൻ ഡൽഹിയിൽ കച്ചവടം നടത്തുന്നു. ഭർത്താവ് സി.എ. അഫ്സൽ റഹ്മാൻ ഡൽഹിയിൽ മാധ്യമപ്രവർത്തകനാണ്.
കണ്ണൂർ സിറ്റി ചിറക്കൽകുളം ഫിർദൗസിൽ സഖ്ലൂനിെൻറ മകൾ ലദീദ ഒന്നാംവർഷ അറബിക് ബിരുദ വിദ്യാർഥിനിയാണ് ലദീദ. പൊലീസ് നടപടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ സഖ്ലൂൻ മകൾക്ക് അയച്ച വാട്സ്ആപ് സന്ദേശം ഇതാണ്: ‘ലദീദാ... നീ എനിക്ക് അഭിമാനം... ഈ ത്യാഗം വെറുതെയാകില്ല...’ പിതാവിെൻറ പിന്തുണയുടെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച മകൾ കുറിച്ചത് ഇങ്ങനെ: ‘ഇതുപോലുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാർഥനയും കൂടെ ഉള്ളിടത്തോളം എന്തിന് ഭയക്കണം...’ പിതാവ് മാത്രമല്ല, ഭർത്താവ് തിരുവനന്തപുരം പെരുമാതുറ സ്വദേശി ഷിയാസും ലദീദക്ക് പിന്തുണയുമായി രംഗത്തുണ്ട്. സുരക്ഷയിൽ ആശങ്കയുണ്ട്. എങ്കിലും സമരമുഖത്തുനിന്ന് ഓടിപ്പോരാൻ മകളോട് പറഞ്ഞിട്ടില്ല. പറയുകയുമില്ല. വരുന്നത് അപ്പോൾ നോക്കാമെന്നും പിതാവ് തുടർന്നു.
കണ്ണൂർ ഡി.ഐ.എസിൽ പ്ലസ് ടു പൂർത്തിയാക്കിയ ലദീദ തളിപ്പറമ്പ് സർസയ്യിദ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയാണ് രണ്ടാം ബിരുദ കോഴ്സിന് ഈ വർഷം ഡൽഹി ജാമിഅയിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
