ജാമിഅ നദ്വിയ വാര്‍ഷിക സമ്മേളനത്തിന് പ്രൗഢ തുടക്കം
text_fieldsഎടവണ്ണ ജാമിഅ നദ്വിയ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ജംഇയ്യത്തെ അഹ് ലെ ഹദീസ് തമിഴ്നാട് ആൻഡ് പോണ്ടിച്ചേരി ജനറല്‍ സെക്രട്ടറി
ശൈഖ് ഹാഫിള് അബ്ദുല്ല അബ്ദുല്‍ വാഹിദ് മദനി സംസാരിക്കുന്നു
എടവണ്ണ: ജാമിഅ നദ്വിയ ത്രിദിന വാര്‍ഷിക ദഅ്വ സമ്മേളനത്തിന് പ്രൗഢ തുടക്കം. സാധാരണക്കാരന്റെ ദൈനംദിന ജീവിതം പ്രയാസകരമാക്കുന്ന നികുതി പിരിവ് പിന്‍വലിക്കാന്‍ ഭരണകൂടങ്ങള്‍ സന്നദ്ധത കാണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജംഇയ്യത്തെ അഹ് ലെ ഹദീസ് തമിഴ്നാട് ആൻഡ് പോണ്ടിച്ചേരി ജനറല്‍ സെക്രട്ടറി അബ്ദുല്ല അബ്ദുല്‍ വാഹിദ് മദനി ഉദ്ഘാടനം ചെയ്തു.
ശാസ്ത്രത്തെ ദുര്‍വ്യാഖ്യാനം നടത്തി, പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന പ്രവണതകളെ വെള്ളപൂശരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഖുര്‍ആന്‍ അത്ഭുതങ്ങളുടെ നിലവറ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനം കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ജാമിഅ നദ്വിയ എം.എസ്.എം സ്റ്റുഡന്റ്സ് യൂനിയന്‍ പുറത്തിറക്കുന്ന അന്നദ്വ മാഗസിന് കെ.എൻ.എം വൈസ് പ്രസിഡന്റ് പ്രഫ. എന്‍.വി. അബ്ദുറഹ്മാന് പ്രകാശനം ചെയ്തു.
ഐ.എസ്.എം ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി, പി.കെ. സകരിയ്യ സ്വലാഹി, കെ.എന്‍.എം ജില്ല പ്രസിഡന്റ് അബ്ദുല്ല ഹാജി ചെങ്ങര, ഐ.എസ്.എം ജില്ല പ്രസിഡന്റ് ഇ. കെ. ബരീര്‍ അസ്ലം, എം.എസ്.എം ജില്ല പ്രസിഡന്റ് അനസ് മദനി മഞ്ചേരി, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, യു. അബ്ദുല്ല ഫാറൂഖി, ഫൈസല്‍ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ അത്ഭുതങ്ങളുടെ നിലവറ എന്ന പ്രമേയത്തില്‍ നടന്ന സെഷനിൽ ചുഴലി അബ്ദുല്ല മൗലവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്ല തിരൂര്‍ക്കാട്, ഉനൈസ് പാപ്പിനിശ്ശേരി, അന്‍വാറുല്‍ ഹഖ് സ്വലാഹി, ഫായിസ് എം.സി എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

