Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാ​മി​അ, അ​ലീ​ഗ​ഢ്...

ജാ​മി​അ, അ​ലീ​ഗ​ഢ് വിദ്യാർഥികൾക്ക് കോഴിക്കോട് വൻ വരവേൽപ്പ്

text_fields
bookmark_border
malayali-students
cancel

കോഴിക്കോട്: പൗ​ര​ത്വ ഭേ​ദഗ​തി നി​യ​മ​ത്തി​നെ​തി​രെ കാ​മ്പ​സു​ക​ളെ ഇ​ള​ക്കി​മ​റി​ച്ച ജാ​മി​അ മി​ല്ലി​യ്യ, അ​ലീ​ഗ​ഢ് സ​ർ​വ​ക​ലാ​ശാ​ല സ​മ​ര​ങ്ങ​ളിൽ പങ്കെടുത്ത മ​ല​യാ​ളി വിദ്യാർഥികൾക്ക് കോഴിക്കോട് വൻ വരവേൽപ്പ്. പുലർച്ചെ നാലു മണിയോടെ എ​ൺ​പ​തോ​ളം വരുന്ന വിദ്യാർഥികൾ മം​ഗ​ള എ​ക്സ്പ്ര​സി​ന്‍റെ പ്ര​ത്യേ​ക ബോ​ഗി​യി​ലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയ ബസ് സ്റ്റാന്‍റിലേക്ക് വിദ്യാർഥികൾ അടക്കമുള്ളവർ പ്രതിഷേധ പ്രകടനം നടത്തി. ഡി​സം​ബ​ർ 16 മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​ വ​രെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ താ​ൽ​കാലി​ക അ​വ​ധി​ നൽകിയതിനെ തുടർന്നാണ് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങിയത്.

പൊലീസ് ക്രൂരമർദനമാണ് അഴിച്ചുവിട്ടതെന്ന് വിദ്യാർഥികൾ പറഞ്ഞു. മാധ്യമങ്ങൾക്ക് പോലും സ്ഥലത്ത് എത്താൻ സാധിച്ചിരുന്നില്ല. വിദ്യാർഥികളെ അടിച്ചമർത്തുകയാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

അ​ലീ​ഗ​ഢി​ലെ 65 പേ​രും ഡ​ൽ​ഹി ജാ​മി​യ മി​ല്ലി​യ​യി​ലെ 15 പേ​രു​മാ​ണ് നാട്ടിൽ തിരിച്ചെത്തിയത്. ഇ​തി​ൽ ഇ​രു​പ​തോ​ളം പേ​ർ പെ​ൺ​കു​ട്ടി​ക​ളാ​ണ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ന്‍റെ പേ​രി​ലാണ് പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​ന് വിദ്യാർഥികൾ​ ഇ​ര​യാ​യത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCitizenship Amendment ActJamia Millia Malayali StudentsAligarh Malayali Students
News Summary - Jamia Millia , Aligarh Malayali Students Reached in Kerala -Kerala News
Next Story