ജാമിഅ അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ വാർഷിക സമ്മേളനത്തിന് തുടക്കം
text_fieldsജാമിഅ അൽ ഹിന്ദ് അൽ ഇസ് ലാമിയ്യ വാർഷിക സമ്മേളനം ജാമിഅ സലഫിയ്യ ബനാറസ് ജനറൽ സെക്രട്ടറി ശൈഖ് അബ്ദുല്ല സഊദ് ബിൻ അബ്ദുൽ വഹീദ് അസ്സലഫി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള ജാമിഅ അൽ ഹിന്ദ് അൽ ഇസ് ലാമിയ്യ സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനത്തിന് പാണക്കാട് വനിത കാമ്പസിൽ ഉജ്ജ്വല തുടക്കം. നാല് വേദികളിലായി 15 സെഷനുകളിലായാണ് സമ്മേളനം.
ജാമിഅ സലഫിയ്യ ബനാറസ് ജനറൽ സെക്രട്ടറി ശൈഖ് അബ്ദുല്ല സഊദ് ബിൻ അബ്ദുൽ വഹീദ് അസ്സലഫി ഉദ്ഘാടനം നിർവഹിച്ചു. വിജ്ഞാന സമ്പാദനവും, വൈജ്ഞാനിക പ്രതിരോധവുമാണ് സമകാലിക വെല്ലുവിളികളെ അതിജയിക്കാനുള്ള മാർഗമെന്ന് അദ്ദേഹം പറഞ്ഞു.
ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ, ഉമ്മർ ഫൈസി ഖത്തർ, മുസ് ലിം ബിൻ ഹൈദർ, നബീൽ രണ്ടത്താണി, മൂസ സ്വലാഹി എന്നിവർ സംസാരിച്ചു. സ്റ്റുഡൻറ്സ് മീറ്റിൽ മുജാഹിദ് അൽ ഹികമി അധ്യക്ഷത വഹിച്ചു. ശമീൽ മഞ്ചേരി, സിനാൻ, കെ.റസീൻ എന്നിവർ സംസാരിച്ചു. . സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

