Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസതീശന്‍റെ...

സതീശന്‍റെ സ്‌നേഹക്കാലത്തിന്​ 27 വർഷത്തെ സാക്ഷിയായി ജയിംസ്...

text_fields
bookmark_border
സതീശന്‍റെ സ്‌നേഹക്കാലത്തിന്​  27 വർഷത്തെ സാക്ഷിയായി ജയിംസ്...
cancel
camera_alt

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​​ശ​നൊ​പ്പം ജ​യിം​സ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​​ശ​ന്‍റെ സ്​​നേ​ഹ​ക്കാ​ല​ത്തി​ന് ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി നേ​ർ​സാ​ക്ഷി​യാ​യി ജ​യിം​സ്. 27 വ​ര്‍ഷ​മാ​യി വി.​ഡി. സ​തീ​ശ​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് പ​റ​വൂ​ര്‍ സ്വ​ദേ​ശി ജ​യിം​സ് കു​ഴി​വേ​ലി​ല്‍. ഈ ​കാ​ല​യ​ള​വി​നെ​ക്കു​റി​ച്ച് ജ​യിം​സി​ന് പ​റ​യാ​നു​ള്ള​ത് ‘സ്‌​നേ​ഹ​ക്കാ​ല​മെ​ന്ന’ ഒ​റ്റ വ​രി​യാ​ണ്.

സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് വ​രു​ന്ന​വ​രെ ചേ​ര്‍ത്തു​പി​ടി​ക്കു​ന്ന​തി​ന്​ പു​റ​മെ അ​വ​രു​ടെ ക​ഥ​ക​ള്‍ വി.​ഡി. സ​തീ​ശ​ന്‍റെ ക​ണ്ണു​ന​ന​യി​ക്കു​മെ​ന്ന​താ​ണ് ജ​യിം​സി​ന്‍റെ അ​നു​ഭ​വ സാ​ക്ഷ്യം. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍ഷ​മാ​യി ഇ​ദ്ദേ​ഹം സ​തീ​ശ​ന്‍റെ സ്റ്റാ​ഫി​ലു​ണ്ട്. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യ​ത്തും യാ​ത്ര​യി​ലും ഒ​പ്പ​മു​ള്ള​വ​ര്‍ക്ക് ഭ​ക്ഷ​ണ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും സ​തീ​ശ​ന്‍ ഉ​റ​പ്പു​വ​രു​ത്താ​റു​ണ്ടെ​ന്നും ജ​യിം​സ് പ​റ​യു​ന്നു.

‘സ​ഹ​ജീ​വി​ക​ളെ പ​രി​ഗ​ണി​ക്കാ​നാ​ണ് നാം ​ആ​ദ്യം പ​ഠി​ക്കേ​ണ്ട​തെ’​ന്ന​താ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ സ​തീ​ശ​നി​ല്‍നി​ന്ന് പ​ഠി​ച്ച​തെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷ്യം. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ല്‍, കാ​ര്‍ക്ക​ശ്യ​മു​ള്ള നി​ല​പാ​ട് തു​ട​ങ്ങി​യ ഒ​ട്ടേ​റെ അ​നു​ഭ​വ​ങ്ങ​ളാ​ണ് അ​ഞ്ചു​വ​ര്‍ഷ​ത്തി​നി​ടെ​യു​ണ്ടാ​യ​ത്. എ​ന്തി​ന്, വാ​ഹ​ന​ത്തി​ന്റെ ഹോ​ണ്‍ അ​ടി​ക്കു​മ്പോ​ള്‍ പോ​ലും വ​ഴ​ക്ക് പ​റ​ഞ്ഞ്, മ​റ്റു​ള്ള​വ​രെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഉ​പ​ദേ​ശം ന​ല്‍കാ​റു​ണ്ടെ​ന്നും ജ​യിം​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ല​പ്പോ​ഴും പ​ല യോ​ഗ​ങ്ങ​ളും നീ​ണ്ടു​പോ​കു​ന്ന​ത് കാ​ര​ണം ജീ​വ​ന​ക്കാ​രാ​യ ത​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​നാ​കാ​തെ​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ വ​ണ്ടി​യു​ടെ ഡാ​ഷ് ബോ​ര്‍ഡി​ല്‍ പ​ണം ക​രു​തി​വെ​ച്ചി​ട്ടാ​യി​രി​ക്കും സാ​ര്‍ പോ​കു​ക​യെ​ന്നും ജ​യിം​സ്​ പ​റ​ഞ്ഞു. മി​നി​യാ​ണ്​ ജ​യിം​സി​ന്‍റെ ഭാ​ര്യ. സാ​ന്ദ്ര, ആ​ന്‍സ് നൂ​പ എ​ന്നി​വ​ർ മ​ക്ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala CMVD Satheesanchiefminister
News Summary - James stands as a witness to Satheesan's 27 years of affection; Driver shares heartwarming experiences
Next Story