You are here

പ്രവാസിയുടെ ആത്മഹത്യ; എം.വി. ഗോവിന്ദനെതിരെ ജെയിംസ് മാത്യു എം.എൽ.എ

20:02 PM
26/06/2019
james-mathew-mla-1

തി​രു​വ​ന​ന്ത​പു​രം: ആ​ന്തൂ​രി​ൽ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക്​ ന​യി​ച്ച ഒാ​ഡി​റ്റോ​റി​യ​ത്തി​ന്​ ​ൈല​സ​ൻ​സ്​ വൈ​കി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം.​വി. ഗോ​വി​ന്ദ​​െൻറ ഇ​ട​പെ​ട​ലെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സ​മി​തി​യി​ൽ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ൽ ജെ​യിം​സ്​ മാ​ത്യു​വാ​ണ്​ നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ച്​ ഗു​രു​ത​ര ആ​​ക്ഷേ​പം ഉ​ന്ന​യി​ച്ച​ത്. എം.​വി. ഗോ​വി​ന്ദ​​െൻറ ഭാ​ര്യ പി.​കെ. ശ്യാ​മ​ള​യാ​ണ്​ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൻ. എ​ന്നാ​ൽ, സം​സ്ഥാ​ന സ​മി​തി​യി​ൽ മ​റു​പ​ടി ന​ൽ​കി​യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ ജെ​യിം​സ്​ മാ​ത്യു​വി​​െൻറ ആ​ക്ഷേ​പ​ത്തോ​ട്​ പ്ര​തി​ക​രി​ച്ചി​ല്ല. ബി​നോ​യി കോ​ടി​യേ​രി വി​ഷ​യ​ത്തി​ൽ കോ​ടി​േ​യ​രി ബാ​ല​കൃ​ഷ്​​ണ​നെ ആ​ദ്യം പ​ര​സ്യ​മാ​യി ന്യാ​യീ​ക​രി​ച്ച​ത്​ എം.​വി. ഗോ​വി​ന്ദ​നാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ശ​രി​യ​ല്ലാ​യി​രു​ന്നെ​ന്ന്​ പ​റ​ഞ്ഞ പി. ​ജ​യ​രാ​ജ​ൻ, പി.​കെ. ശ്യാ​മ​ള​യു​ടെ ന​ട​പ​ടി തെ​റ്റാ​ണെ​ന്ന്​​ താ​ൻ പ്ര​സം​ഗി​ച്ച​ത്​ ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റി​​െൻറ​യും ജി​ല്ല ക​മ്മി​റ്റി​യു​ടെ​യും തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന്​ സം​സ്ഥാ​ന സ​മി​തി​യി​ൽ വി​ശ​ദീ​ക​രി​ച്ചു. ശ്യാ​മ​ള​ക്ക്​ അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യ​മു​യ​ർ​ന്ന​തും ​ശ്ര​ദ്ധ​യ​മാ​യി. ഇ​തോ​ടെ സി.​പി.​എം ക​ണ്ണൂ​ർ ഘ​ട​ക​ത്തി​ലെ ഭി​ന്ന​ത കൂ​ടി​യാ​ണ് മ​റ​നീ​ക്കി​യ​ത്. 
ആ​ന്തൂ​രി​ൽ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ​യും വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​വും സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക്കി​ടെ​യാ​യി​രു​ന്നു ​െജ​യിം​സ്​ മാ​ത്യു​വി​​െൻറ ആ​ക്ഷേ​പം.  വ്യ​വ​സാ​യി​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ൾ സ്ഥ​ലം എം.​എ​ൽ.​എ കൂ​ടി​യാ​യ താ​ൻ പ്ര​ശ്​​ന​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. 

അ​ന്ന്​ കെ.​ടി. ജ​ലീ​ൽ ആ​യി​രു​ന്നു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ​മ​ന്ത്രി. സാ​ജ​ൻ ​ന​ൽ​കി​യ നി​വേ​ദ​നം താ​ൻ മ​ന്ത്രി​ക്ക്​ ന​ൽ​കി. തു​ട​ർ​ന്ന്,​ ഇ​ത്​ പ​രി​ശോ​ധി​ച്ച്​ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ന്ത്രി സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ന്നാ​ൽ, തൊ​ട്ടു​പി​ന്നാ​ലെ സ​ഖാ​വ് എം.​വി. ഗോ​വി​ന്ദ​ൻ മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചു. അ​തി​നു​​ശേ​ഷം ന​ട​പ​ടി​ക​ൾ മു​ട​ങ്ങി. അ​ദ്ദേ​ഹം എ​ന്തി​ന്​ വേ​ണ്ടി​യാ​ണ്​ മ​ന്ത്രി​യു​ടെ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​നെ വി​ളി​ച്ച​ത്​ എ​ന്ന്​ ജെ​യിം​സ്​ മാ​ത്യു ചോ​ദി​ച്ചു. 
യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും എം.​വി. ഗോ​വി​ന്ദ​ൻ ആ​ക്ഷേ​പ​ത്തോ​ട്​ പ്ര​തി​ക​രി​ച്ചി​ല്ല. പാ​ർ​ട്ടി​ക്ക്​ മേ​ധാ​വി​ത്വ​മു​ള്ള ആ​ന്തൂ​രി​ൽ പ്ര​വാ​സി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക്​ ന​യി​ച്ച സം​ഭ​വം ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന്​ പ​റ​ഞ്ഞ പി. ​ജ​യ​രാ​ജ​ൻ ന​ഗ​ര​സ​ഭ​യെ രൂ​ക്ഷ​മാ​യാ​ണ്​ വി​മ​ർ​ശി​ച്ച​ത്. 

അ​പാ​ക​ത​ക​ൾ ഉ​െ​ണ്ട​ങ്കി​ൽ പ​രി​ഹ​രി​ച്ച്​ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​ട്ടും വൈ​കി​പ്പി​ച്ചു. സാ​ജ​​െൻറ കു​ടും​ബ​ത്തി​​െൻറ ആ​വ​ലാ​തി​ക​ൾ വി​വ​രി​ച്ച ജ​യ​രാ​ജ​ൻ, ജി​ല്ല ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ്​ ശ്യാ​മ​ള​യു​ടെ ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് ​പ്ര​സം​ഗി​ച്ച​തെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ, ശ്യാ​മ​ള​യെ പ​ര​സ്യ​മാ​യി ​വി​മ​ർ​ശി​ച്ച​ത്​ ശ​രി​യാ​യി​ല്ലെ​ന്ന്​ ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി. മ​റു​പ​ടി പ​റ​ഞ്ഞ കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ ശ്യാ​മ​ള​ക്ക്​ എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ഇ​​​​പ്പോ​ഴി​ല്ലെ​ന്നാ​ണ്​ വ്യ​ക്​​ത​മാ​ക്കി​യ​ത്.   

Loading...
COMMENTS