ഒരുമയുടെ ആഹ്വാനമായി ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം
text_fieldsജമാഅത്തെ ഇസ്ലാമി കേരള ഘടകം തിരുവനന്തപുരം അപ്പോളോ ഡിമോറോയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
തിരുവനന്തപുരം: സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഊഷ്മള സന്ദേശവും ഒത്തൊരുമയുടെ ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മാധ്യമ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് കൂടി ഇഫ്താൻ ശ്രദ്ധേയമായി.
തിരുവനന്തപുരം അപ്പോളോ ഡിമോറയിലാണ് സ്നേഹ വിരുന്നൊരുക്കിയത്. വെറുപ്പിനെ സ്നേഹംകൊണ്ട് പ്രതിരോധിക്കണമെന്ന് ആമുഖ പ്രഭാഷണത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. വംശീയതയെയും വിഭാഗീയതയെയും സാഹോദര്യം കൊണ്ട് അതിജീവിക്കണം. വർഗീയ-വംശീയ ചിന്താഗതികളെ ഒരുമിച്ച് പ്രതിരോധിക്കേണ്ട സമയമാണിന്ന്. മീഡിയവൺ കേസിലെ സുപ്രീംകോടതി വിധി മുന്നോട്ടുപോകാനുള്ള പ്രകാശവും പ്രചോദനവുമാണെന്നും അദ്ദേഹം പറഞ്ഞു.
പുണ്യമാസത്തിലെ ഇത്തരം ഒത്തുചേരൽ അവസരങ്ങൾ ധന്യമാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വെറുപ്പിനെതിരെ സ്നേഹത്തിന്‍റെ സന്ദേശം ഉൾക്കൊള്ളണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പരസ്പരം വിദ്വേഷം പരത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്ന കാലത്ത് ഇത്തരം ഒത്തുചേരലുകൾ ആഘോഷത്തോടെ നടത്തണമെന്ന് മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. സമൂഹം ഒന്നിച്ച് നിൽക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയാണ് ഇത്തരം ഇഫ്താറുകളെന്നും സൗഹാർദങ്ങൾ ഊട്ടിയുറപ്പിക്കാൻ ഇത്തരം ഇഫ്ത്താർ സംഗമങ്ങൾ മുതൽകൂട്ടാകുമെന്നും പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എം. വിൻസെന്റ് എം.എൽ.എ, കെ.പി.എ. മജീദ്, എം.എം. ഹസൻ, ചെറിയാൻ ഫിലിപ്, പത്മശ്രീ ജി. ശങ്കർ, സി.പി ജോൺ, കെ.പി. മോഹനൻ, ജേക്കബ് ജോർജ്, ഭാസുരേന്ദ്ര ബാബു, വിശ്വനാഥ പെരുമാൾ, എം.ആർ. തമ്പാൻ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അബ്ദുശുക്കൂർ മൗലവി അൽഖാസിമി, വർക്കല രാജ്, അഡ്വ.അബ്ദുൽ കരീം, വി.ടി. അബ്ദുല്ല കോയ തങ്ങൾ, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, എച്ച്. ഷഹീർ മൗലവി, ഷംസുദീൻ ഖാസിമി, ഡോ.സി.ഐ. ഡേവിഡ് ജോയി, ഡോ.എസ്. ഫൈസി, ഡോ.പി. നസീർ, ഡോ.എം.ഐ. സഹദുല്ല, കെ.എ. ഷെഫീഖ്, സുരേന്ദ്രൻ കുരീപ്പുഴ, എ.എസ്. നൂറുദ്ദീൻ, എസ്. അമീൻ, വയലാർ ഗോപകുമാർ, ഇ. ബഷീർ, സമദ് കുന്നക്കാവ്, അൽഅമീൻ മൗലവി, അഡ്വ. സിയാവുദ്ദീൻ, മണക്കാട് സുരേഷ്, ആർ.വി. രാജേഷ്, അനിൽ ബോസ്, ഇ.എം. നജീബ്, നാസർ കടയറ, ശൈഖ് സബീബ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

