ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിമാര്‍
text_fieldsകോഴിക്കോട് : ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിമാരായി ശൈഖ് മുഹമ്മദ് കാരകുന്ന്, എ ം.കെ. മുഹമ്മദലി, പി.വി. റഹ്മാബി, ശിഹാബ് പൂക്കോട്ടൂര്‍, കളത്തില്‍ ഫാറൂഖ് എന്നിവരെ നിശ്ചയിച്ചു.
ഐ.പി.എച്ച് ഡയറക്ടറായി ഡോ.കൂട്ടില്‍ മുഹമ്മദലി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. ആര്. യൂസുഫ്, സെൻറര്‍ ഫോര്‍ സ്റ്റഡി ആൻഡ് റിസർച് സെല്‍ ഡയറക്ടറായി ടി. മുഹമ്മദ് വേളം എന്നിവരെയും നിയോഗിച്ചു.
എന്‍.എം. അബ്ദുറഹ്മാന്, സാദിഖ് ഉളിയില്‍ എന്നിവർ അസി.സെക്രട്ടറിമാരാണ്. കോഴിക്കോട് ഹിറാ സെൻററില്‍ ചേര്‍ന്ന സംസ്ഥാന കൂടിയാലോചന സമിതിയുടെ അഭിപ്രായം തേടിയശേഷം സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
