പുനരധിവാസ പദ്ധതിയുമായി ജമാഅത്തെ ഇസ്‌ലാമി
text_fieldsജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ ചൂരൽമലയിലെ ദുരന്തബാധിതരെ സന്ദർശിക്കുന്നു
മേപ്പാടി: ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ജമാഅത്തെ ഇസ്‌ലാമി സമ്പൂർണപദ്ധതി തയാറാക്കുന്നു. പ്രദേശത്തിന്റെയും ദുരിത ബാധിതരുടെയും ആവശ്യങ്ങൾ മനസിലാക്കി കമ്മ്യൂണിറ്റി എംപവർമെൻറ് പ്രോഗ്രാമായാണ് നടപ്പിലാക്കുക. പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾക്കാണ് മുൻഗണന. പുനരധിവാസ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ അഭ്യർഥിച്ചു.
ചൂരൽമല പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി, ടി.പി. യൂനുസ്, സി.കെ. ഷമീർ, ഐ.ആർ.ഡബ്ല്യു ജനറൽ ക്യാപ്റ്റൻ ബശീർ ശർഖി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

