ജമാഅത്തെ ഇസ്ലാമി നേതാക്കൾ പാണക്കാട് സന്ദർശിച്ചു
text_fieldsപാണക്കാട്ടെത്തിയ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി,
കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ പി. മുജീബ് റഹ്‌മാൻ എന്നിവർ
സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിക്കുന്നു
മലപ്പുറം: അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി ജമാഅത്തെ ഇസ്ലാമി നേതാക്കൾ സന്ദർശിച്ചു. അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ പി. മുജീബ് റഹ്‌മാൻ എന്നിവരാണ് കുടുംബാംഗങ്ങളെ കാണാൻ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാദിഖലി ശിഹാബ് തങ്ങളുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തി.
ഹൈദരലി തങ്ങൾ ജനങ്ങളെ ചേർത്തുനിർത്തുന്ന കണ്ണിയായിരുന്നെന്ന് ടി. ആരിഫലി പറഞ്ഞു. തങ്ങളെപ്പോലെയുള്ളവരുടെ വിയോഗം ഈ കാലഘട്ടത്തിൽ വലിയ പ്രയാസം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

