ജമാഅത്തെ ഇസ്ലാമി നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു
text_fieldsകേരള അമീർ പി. മുജീബ് റഹ്‌മാന്റെ നേതൃത്വത്തിൽ ജമാഅത്തെ ഇസ്ലാമി നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചപ്പോൾ
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്‌മാൻ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എം.ഐ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ സമദ് കുന്നക്കാവ്, കെ. നജാതുല്ലാഹ്, സബ് സോൺ സെക്രട്ടറി സക്കീർ നേമം എന്നിവർ ഒപ്പമുണ്ടായിരുന്നു.
വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മറ്റ് മന്ത്രിമാർ എന്നിവരുമായും ആശയവിനിമയം നടത്തി. വിവിധ തലങ്ങളിലെ സംസ്ഥാനത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങൾ, വികസന രംഗത്തെ വിഷയങ്ങൾ, പൊതു സാമൂഹിക, രാഷ്ട്രീയ സാഹചര്യം എന്നിവ ചർച്ച ചെയ്തതായി മുജീബ് റഹ്‌മാൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ പുതിയ സർക്കാറിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

