Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.കെ. ഫാറൂഖ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി; വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, എം.കെ. മുഹമ്മദലി ഉപാധ്യക്ഷന്മാര്‍

text_fields
bookmark_border
jamaat e islami kerala
cancel
camera_alt

ടി.കെ. ഫാറൂഖ്,    വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, എം.കെ. മുഹമ്മദലി

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ടി.കെ. ഫാറൂഖിനെ തെരഞ്ഞെടുത്തു. വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, എം.കെ. മുഹമ്മദലി എന്നിവരാണ് പുതിയ സംസ്ഥാന അസിസ്റ്റന്റ് അമീറുമാര്‍.

സംസ്ഥാന സെക്രട്ടറിമാരായി ശിഹാബ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹകീം നദ്‌വി, പി.വി. റഹ്മാബി, ടി. ശാക്കിര്‍ എന്നിവരെയും തെരഞ്ഞെടുത്തു. സംഘടന ആസ്ഥാനമായ കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന മജ്‌ലിസ് ശൂറ (കൂടിയാലോചന സമിതി)യാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാലു വര്‍ഷമാണ് പ്രവര്‍ത്തന കാലയളവ്.

എം.ഐ. അബ്ദുല്‍ അസീസ്, ടി. മുഹമ്മദ് വേളം, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ശിഹാബ് പൂക്കോട്ടൂര്‍, ഡോ. അബ്ദുസ്സലാം വാണിയമ്പലം, കെ.എ. ഷഫീഖ്, കെ. മുഹമ്മദ് നജീബ്, ഡോ. കൂട്ടില്‍ മുഹമ്മദലി, പി.ഐ. നൗഷാദ്, ഡോ. നഹാസ് മാള, അബ്ദുല്‍ ഹകീം നദ്‌വി, ടി.കെ. ഫാറൂഖ്, പി.വി. റഹ്മാബി, എം.കെ. മുഹമ്മദലി, ഹമീദ് വാണിയമ്പലം, ശൈഖ് മുഹമ്മദ് കാരകുന്ന്, ടി. ശാക്കിര്‍, പി. റുക്‌സാന, സി. ദാവൂദ്, സാജിദ പി.ടി.പി, ജമാല്‍ പാനായിക്കുളം, പി.എം. സാലിഹ്, എന്‍.എം. അബ്ദുറഹ്മാന്‍, വി.കെ. അലി എന്നിവരാണ് പുതിയ സംസ്ഥാന കൂടിയാലോചന സമിതി അംഗങ്ങള്‍.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jamaat e islami kerala office bearers list
Next Story