Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഖഫ് ബോർഡിൽ അനധികൃത നിയമനം നേടിയവരെ പിരിച്ചുവിടണമെന്ന് ജമാഅത്ത് കൗൺസിൽ
text_fieldsbookmark_border
Listen to this Article
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൽ അനധികൃതമായും വഖഫ് നിയമങ്ങൾക്ക് വിരുദ്ധമായും നിയമനം നേടിയവരെ പിരിച്ചുവിടണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു.
നിരവധി നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്ത സ്ഥിതിക്ക് മറ്റു സംഘടനകളുമായി ആലോചിച്ച് സമരപരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുമെന്നും കൗൺസിൽ വ്യക്തമാക്കി.
പ്രസിഡന്‍റ് ഹൈദ്രോസ് കാരോത്തുകുഴി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജസിൽ തോട്ടത്തികുളം, സംസ്ഥാന ട്രഷറർ സി.ഐ. പരീത്, മാവുടി മുഹമ്മദ് ഹാജി, അബ്ദുല്ല മാറമ്പള്ളി, ജലാലിയ അബ്ദുൽ കരീം ഹാജി, കുഞ്ഞുമുഹമ്മദ് പള്ളിക്കര, അബ്ദുൽ കലാം, അബ്ദുൽകരീം കുഞ്ഞുണ്ണിക്കര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

