Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധുനിയമന...

ബന്ധുനിയമന വിവാദത്തിന്​ കാരണം വായ്​പകൾ തിരിച്ച്​ പിടിക്കാൻ തുടങ്ങിയത്​- ജലീൽ

text_fields
bookmark_border
ബന്ധുനിയമന വിവാദത്തിന്​ കാരണം വായ്​പകൾ തിരിച്ച്​ പിടിക്കാൻ തുടങ്ങിയത്​- ജലീൽ
cancel

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന്​ കാരണം ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ വായ്​പകൾ തിരിച്ച്​ പിടിക്കാൻ തുടങ്ങിയതാണെന്ന്​ മന്ത്രി കെ.ടി ജലീൽ. വായ്​പകൾ എടുത്തിരിക്കുന്നവരിൽ ഭൂരിപക്ഷവും മുസ്​ലിം ലീഗ്​ പ്രവർത്തകരാണ്​. ലീഗ്​ പ്രവർത്തകർ കൂട്ടത്തോടെ വായ്​പയെടുത്ത്​ തിരിച്ചടക്കുന്നില്ലെന്നും ജലീൽ ആരോപിച്ചു.

പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും പരസ്യം നൽകിയാണ്​ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറെ നിയമിച്ചത്​. ച​ന്ദ്രികയിലും ഇതുമായി ബന്ധപ്പെട്ട്​ പരസ്യം നൽകിയിട്ടുണ്ട്​. ​ചുരുങ്ങിയപക്ഷം ചന്ദ്രികയെങ്കിലും യൂത്ത്​ലീഗ്​ വായിക്കണമെന്നും ജലീൽ പരിഹസിച്ചു.

ഏഴുപേരാണ്​ നിയമനത്തിനായി അപേക്ഷ നൽകിയത്​. ഇതിൽ മൂന്ന്​ പേരാണ്​ അഭിമുഖത്തിനെത്തിയത്​. ഇവർക്കാർക്കും ത​െന്ന യോഗ്യയില്ലാത്തതിനാൽ സർക്കാർ ഡെപ്യൂ​േട്ടഷൻ നിയമനത്തിലേക്ക്​ നീങ്ങുകയായിരുന്നു. ഡെപ്യൂ​​േട്ടഷൻ നിയമനത്തിൽ സർക്കാറിന്​ ഉചിതമായ തീരുമാനമെടുക്കാൻ അവകാശമുണ്ട്​. കെ.എസ്​.എസ്​.ആർ 1958 9 ബി വകുപ്പ്​ പ്രകാരമാണ് ഡപ്യൂട്ടേഷൻ നിയമനം നടത്തിയതെന്നും ജലീൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth leaguep.k firosmalayalam newsk.t jaleel
News Summary - Jaleel on youth league alligations-Kerala news
Next Story