ജലന്ധർ ബിഷപ്പിനെതിരെ പരസ്യ പ്രതിഷേധവുമായി കന്യാസ്ത്രീകൾ
text_fieldsകൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗികപീഡന പരാതിയിൽ നടപടി വൈകുന്നതിനെതിരെ കൊച്ചിയിൽ കന്യാസ്ത്രീകളുടെ പ്രതിഷേധം. ഹൈകോടതിക്ക് സമീപം വഞ്ചി സ്ക്വയറിൽ ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയിലാണ് പീഡനത്തിനിരയായ കന്യാസ്ത്രീ താമസിച്ചിരുന്ന കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും കുടുംബാംഗങ്ങളും പങ്കെടുത്തത്. സഭയിൽനിന്ന് തങ്ങൾക്ക് നീതി ലഭ്യമായില്ലെന്നുമാത്രമല്ല കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കുന്നുവെന്നും ഇവർ പറഞ്ഞു. നീതിക്കായി ഏതറ്റംവരെയും പോകും. സഭയിൽ സമാന സംഭവങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന വലിയ ഒരു സംഘംതന്നെ സഭക്കകത്തുണ്ട്.

കോടതിയിൽ മാത്രമാണ് തങ്ങൾക്ക് ഇനി പ്രതീക്ഷ. ബിഷപ്പിെൻറ അറസ്റ്റ് വൈകുന്നതിന് പിന്നിൽ പണവും സ്വാധീനവുമാണ്. പീഡന പരാതി ലഭിച്ചിട്ട് മൊഴിേരഖപ്പെടുത്തുകമാത്രമാണ് പൊലീസ് ഇതുവരെ ചെയ്തത്. സാധാരണക്കാരനായ ഒരാൾക്കെതിെരയായിരുന്നു സമാന ആരോപണമുണ്ടായതെങ്കിൽ രണ്ട് ദിവസത്തിനകം അറസ്റ്റ് നടന്നേനെ.

ഇരയായ കന്യാസ്ത്രീക്ക് നീതി നിഷേധിക്കപ്പെടുന്നതായി ഉറപ്പായതോടെയാണ് സമരരംഗത്തിറങ്ങുന്നതെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. സംഭവത്തിൽ സഭയുടെ നിലപാട് അപകടകരമാണ്. തങ്ങളെ സംരക്ഷിക്കാൻ ആരുമില്ല. ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഇവർ പറഞ്ഞു. ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗികപീഡന പരാതി നല്കിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ധർണയിൽ പങ്കെടുത്തു. പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഉൾപ്പെടെ ഒമ്പതുപേരാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ മറ്റൊരു സന്യാസിനി സമൂഹത്തിലേക്ക് മാറിപ്പോയി. ഇരയായ കന്യാസ്ത്രീ ഉൾപ്പെടെ അന്ന് മഠത്തിലുണ്ടായിരുന്ന ആറുപേർ ബിഷപ്പിന് എതിരായ നിലപാട് സ്വീകരിക്കുന്നവരാണ്. ഇവരിൽ അഞ്ചുപേർ പരിപാടിയിൽ പെങ്കടുത്ത് സംസാരിച്ചു. ജോ. ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് ലാലന് തരകന് ധർണ ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ ചെയര്മാന് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
