സഭകൾ ബിഷപ്പിനെ സംരക്ഷിക്കാൻ ശ്രമിച്ചു
text_fieldsേകാട്ടയം: ബിഷപ് പീഡിപ്പിച്ച സംഭവത്തിൽ, സഭകൾ ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ സ്വീകരിച്ചതെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ.
ജലന്ധർ ബിഷപ്പിനെതിരായ പീഡനാരോപണത്തിനു പുറെക, സഭകൾക്കെതിരെയും ഗുരുതര ആരോപണമാണ് അവർ ഉന്നയിക്കുന്നത്. ബിഷപ് പീഡിപ്പിച്ച വിവരം പരാതിയായി നൽകിയിട്ടും ലത്തീൻ സഭയും സീറോ മലബാർ സഭയും അത് അവഗണിക്കുകയായിരുന്നു. എല്ലാവരും ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ബിഷപ്പിനെതിരെ നടപടി എടുക്കാനാകില്ലെന്നും പ്രശ്നങ്ങൾ പ്രാർഥനയിലൂടെ പരിഹരിക്കാമെന്നുമായിരുന്നു മറുപടി. കന്യാസ്ത്രീയെ കുറ്റക്കാരിയാക്കാനും ബിഷപ്പിനെ സംരക്ഷിക്കാനുമായിരുന്നു ശ്രമം. തുടർച്ചയായി ചൂഷണത്തിന് ഇരയായതായി കന്യാസ്ത്രീ പരാതിപ്പെട്ടിട്ടും നടപടിയൊന്നും സഭകൾ സ്വീകരിച്ചില്ല. ജലന്ധറിലെ മദർ സുപ്പീരിയറും പ്രശ്നങ്ങൾ പ്രാർഥനയിലൂടെ പരിഹരിക്കാമെന്ന നിലപാടിലായിരുന്നു -ബന്ധുക്കൾ പറഞ്ഞു.
അതിനിടെ, കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം ഡിവൈ.എസ്.പി നടത്തുന്ന അേന്വഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, ജലന്ധർ ബിഷപ്പിനെതിരെ പരമാവധി തെളിവുകൾ നൽകാനും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ രംഗത്ത്. ലഭ്യമായ മുഴുവൻ വിവരങ്ങളും പൊലീസിന് കൈമാറിയെന്നും അവർ അറിയിച്ചു. അതിനിടെ ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള നിയമപോരാട്ടത്തിനാണ് കന്യാസ്ത്രീയുടെ കുടുംബവും തയാറെടുക്കുന്നത്. ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുന്ന സഹോദരങ്ങൾക്ക് സഭയിലെ ഒരുവിഭാഗത്തിെൻറ പിന്തുണ ഉണ്ടെന്നും സൂചനയുണ്ട്. കന്യാസ്ത്രീക്കെതിരെ ബിഷപ് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ആദ്യം പരാതി നൽകിയത് താനാണെന്ന ബിഷപ്പിെൻറ ആരോപണവും അവർ തള്ളി. ബിഷപ്പിനെതിരെ ആദ്യം പരാതി നലകിയത് കന്യാസ്ത്രീയായിരുന്നു.
2017 ജനുവരിയിൽ ജലന്ധറിലെ മദർസൂപ്പീരിയറിനായിരുന്നു ഇത്. തുടർന്ന് മദർ ജനറൽ കുറവിലങ്ങാെട്ടത്തി കന്യാസ്ത്രീയെ കണ്ടു. കുടുംബാംഗങ്ങളും ഇൗകൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. അന്നുണ്ടായ സംഭവങ്ങളും മദർ സൂപ്പീരിയറുമായുള്ള ചിത്രങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. കർദിനാൾ മാർ ആലഞ്ചേരിയോട് പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. സഭയിലെ അതിക്രമങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചുമാണ് സംസാരിച്ചത്. ഇതേക്കുറിച്ച് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്ക് പരാതി നൽകാൻ അദ്ദേഹം നിർദേശിച്ചു. ഇതനുസരിച്ച് 2017 നവംബറിൽ പരാതി നൽകി. എന്നാൽ, തുടർനടപടിയൊന്നും ഉണ്ടായില്ല. സഭയിൽനിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് പൊലീസിനെ സമീപിച്ചതെന്നും ഇക്കാര്യവും സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
