Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലന്ധർ ബിഷപ്പിന്‍റെ...

ജലന്ധർ ബിഷപ്പിന്‍റെ പീഡനം: മദർ ജനറൽ ഒത്തുതീർപ്പ് നടത്തിയതിന്‍റെ ചിത്രം പുറത്ത്

text_fields
bookmark_border
jalandhar-Bishop-rape
cancel

കോട്ടയം: ജലന്ധർ ബിഷപ്​ ഫ്രാ​േങ്കാ മുളക്കൽ കന്യാസ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് ഒത്തുതീർക്കാൻ ശ്രമം നടന്നതിന്‍റെ തെളിവുകൾ പുറത്ത്. ജലന്ധറിൽ നിന്നുള്ള മദർ ജനറലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഒത്തുതീർപ്പു ചർച്ച നടത്തിയതിന്‍റെ ചിത്രങ്ങളാണ് കന്യാസ്ത്രീയുടെ ബന്ധുക്കൾ പുറത്തുവിട്ടത്. ഇതോടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ വൈകിയാണ് പരാതി നൽകിയതെന്ന ജലന്ധർ ബിഷപ്പിന്‍റെ വാദം ശരിയല്ലെന്ന് തെളിഞ്ഞു. 

2017 ജനുവരിയിലാണ് ലൈംഗിക പീഡനം വിവരിച്ച് കൊണ്ട് കന്യാസ്ത്രീ ജലന്ധർ മദർ ജനറലിന് പരാതി നൽകിയത്. തുടർന്ന് 2018 ജൂൺ രണ്ടിന് ജലന്ധർ രൂപതാ ചാൻസലർ ജോസ് തെക്കൻഞ്ചേരി, കോൺഗ്രിഗേഷൻ സഭാ മദർ സുപ്പീരിയർ, മദർ ജനറൽ എന്നിവരടങ്ങിയ സംഘം കുറവിലങ്ങാ​െട്ട മഠത്തിലെത്തി പരാതിക്കാരിയെ കണ്ട് ഒത്തുതീർപ്പ് ചർച്ച നടത്തി. ജൂൺ 30ന് പരാതിയിൽ പരിഹാരം ഉണ്ടാകുമെന്ന് സംഘം ഉറപ്പും നൽകി. ഈ ഒത്തുതീർപ്പു ചർച്ചയിൽ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ബന്ധുക്കളും പങ്കെടുത്തിരുന്നു. ഒത്തുതീർപ്പ് ചർച്ച തുടരാനായി മദർ ജനറലിന്‍റെ നേതൃത്വത്തിലുള്ള സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്യുകയാണ്. 

ജലന്ധർ ബിഷപ്പിനെതിരായ പരാതി പരസ്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പീഡനത്തെ കുറിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് കന്യാസ്ത്രീ പരാതിപ്പെട്ടിരുന്നില്ല. സഭക്കുള്ളിലെ അതിക്രമങ്ങളെയും ചൂഷണങ്ങളെയും കുറിച്ചാണ് കത്തിൽ പറഞ്ഞത്. കഴിഞ്ഞ വർഷം നവംബറിൽ മാർ ആലഞ്ചേരിയെ നേരിൽ കണ്ടിരുന്നു. മാർ ആലഞ്ചേരിയുടെ നിർദേശ പ്രകാരമാണ് വത്തിക്കാൻ പ്രതിനിധിക്ക് പരാതി നൽകിയത്. നീതി  ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ പൊലീസിൽ പരാതിപ്പെട്ടെന്നും ബന്ധുക്കൾ വിവരിക്കുന്നു. 

2014 മേയ്​ മുതൽ 13 തവണ തന്നെ പീഡിപ്പിച്ചെന്നാണ്​ കന്യാസ്ത്രീ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്​. കുറവിലങ്ങാട്ട് മഠത്തിലെ രജിസ്​റ്റർ പരിശോധിച്ച പൊലീസ് സംഘം ബിഷപ്​ മഠത്തിൽ എത്തിയെന്ന കാര്യം ​സ്​ഥിരീകരിച്ചിട്ടുണ്ട്​. രജിസ്​റ്ററി​​​​െൻറ കാലപ്പഴക്കം ഉൾ​​െപ്പടെ പരിശോധിച്ചു. ബിഷപ്​ 13 തവണ എത്തിയിരുന്നതായും രജിസ്​റ്ററിൽ നിന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

ബിഷപ്​ ഫോണിൽ അശ്ലീല സംഭാഷണം നടത്തിയതായും അശ്ലീല സ​േന്ദശങ്ങൾ അയച്ചതായും കന്യാസ്​ത്രീ മൊഴി നൽകിയിരുന്നു. കന്യാസ്​ത്രീയുടെ ഫോണും പരി​േശാധിക്കും. പരിശോധന പൂർത്തിയായാലുടൻ ബിഷപ്പി​​​​​െൻറ പരാതിയിലും അന്വേഷണം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekerala newsmalayalam newsjalandher bishop
News Summary - Jalandhar Bishop's Rape: Victim Relative Out the Pictures of Discussion -Kerala News
Next Story