ബിഷപ്പിനെതിരെ ജലന്ധർ രൂപതയുടെ അന്വേഷണം
text_fieldsകോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ രൂപത ആഭ്യന്തര അന്വേഷണം നടത്തും. ഏഴംഗ അന്വേഷണ കമീഷനിൽ വൈദികരെ ഉൾപ്പെടുത്തിയിട്ടില്ല. ബിഷപ്പിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് ജലന്ധറിൽ എത്താനിരിക്കെയാണ് സ്വന്തം നിലയിൽ അന്വേഷണം നടത്താനുള്ള സഭയുടെ തീരുമാനം.
പൊലീസ് അേന്വഷണം ദുർബലപ്പെടുത്താനുള്ള നീക്കത്തിെൻറ ഭാഗമാണ് ഇൗ അേന്വഷണമെന്നും ആക്ഷേപമുണ്ട്. എന്നാൽ, രൂപത ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ് അേന്വഷണമെന്നാണ് വിശദീകരണം. വൈദികർ, കന്യാസ്ത്രീകൾ, അൽമായര് തുടങ്ങിയവരാണ് ഉപദേശക സമിതിയില്‍ ഉള്ളതെങ്കിലും അന്വേഷണ കമീഷനിൽ വൈദികരും കന്യാസ്തീകളും ഇല്ല.
അഭിഭാഷകർ, അധ്യാപകർ, മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലെ ഏഴ് അൽമായെരയാണ് ഉൾെപ്പടുത്തിയിട്ടുള്ളത്. സ്വതന്ത്ര അന്വേഷണം വിശ്വാസികൾക്ക് ഉറപ്പുനൽകുന്നതായി കമീഷൻ തലവൻ ഷാമോൺ സന്ധു വാർത്താചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബിഷപ്പും കന്യാസ്ത്രീയും അടക്കമുള്ളവരുടെ മൊഴിയുമെടുക്കും. ജലന്ധറിലെ സെൻറ് മേരീസ് കത്തീഡ്രലിൽ ചേർന്ന കമീഷൻ ആദ്യ യോഗത്തില്‍ അന്വേഷണ പ്രക്രിയക്കും രൂപം നൽകി. ജലന്ധറിലെത്തി ബിഷപ്പിെൻറ മൊഴിയെടുക്കാൻ അന്വേഷണ സംഘം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുറപ്പെടുമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
കർദിനാളിെൻറ െമാഴി പരിശോധിച്ച ശേഷം മറ്റ് നടപടിയിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
