ജലന്ധർ ബിഷപ്പിനെതിരായ കേസ്: പിന്മാറാൻ അഞ്ചു കോടി വാഗ്ദാനം ചെയ്തതായി മൊഴി
text_fieldsകോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഡനക്കേസിൽനിന്ന് പിന്മാറാൻ അഞ്ചു കോടിയുടെ വാഗ്ദാനം കിട്ടിയതായി പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരെൻറ മൊഴി. കാലടി സ്വദേശിയായ സുഹൃത്ത് വഴിയായിരുന്നു ബിഷപ്പിെൻറ വാഗ്ദാനം. കന്യാസ്ത്രീക്ക് സഭയിൽ ഉന്നത പദവികൾ നൽകാമെന്നും അറിയിച്ചു.
എന്നാൽ, താൻ ഇത് തള്ളിയെന്നും േകസുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചതായും കോടനാട് സ്വദേശിയായ സഹോദരെൻറ മൊഴിയിൽ പറയുന്നു. പൊലീസിനെ സമീപിച്ച കന്യാസ്ത്രീ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി നടത്തിയ സംഭാഷണം പുറത്തുവന്ന പിന്നാലെയായിരുന്നു വാഗ്ദാനമെന്നും വൈക്കം ഡിവൈ.എസ്.പിക്ക് നൽകിയ മൊഴിയിൽ പറയുന്നു. നേരേത്തയും അന്വേഷണസംഘം സഹോദരെൻറ മൊഴി എടുത്തിരുന്നു. ഇതിലും കേസ് ഒത്തുതീർപ്പാക്കാൻ സമ്മർദമുണ്ടെന്ന് പറഞ്ഞിരുന്നു.
അതിനിടെ, കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ശബ്ദസംഭാഷണം പുറത്തുവിട്ടത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് വീണ്ടും മൊഴിയെടുത്തത്. കന്യാസ്ത്രീയും കുടുംബവും കള്ളം പറയുകയാണെന്ന തരത്തിൽ പലരും പ്രതികരിച്ചതോടെയാണ് സംഭാഷണം പുറത്തുവിട്ടതെന്നും ഇയാൾ പറഞ്ഞു. അന്വേഷണം തൃപ്തികരമാണെന്നും എന്നാൽ, ബിഷപ്പിനെതിരെ തെളിവുകളുണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തതിൽ അമർഷമുണ്ടെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വനിത സംഘടനകൾക്കും പരാതി നൽകുമെന്നും സഹോദരൻ പറഞ്ഞു. നേരേത്ത, ഇയാൾക്കെതിരെ ബിഷപ്പും പരാതി നൽകിയിരുന്നു. അതിനിടെ, ബിഷപ്പിെൻറ പീഡനംെകാണ്ട് സഭ വിെട്ടന്ന് പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞവരെ കെണ്ടത്തി അന്വേഷണസംഘം മൊഴിയെടുത്തെങ്കിലും ഇവരാരും ബിഷപ്പിനെതിരെ മൊഴി നൽകിയിട്ടില്ല. നേരത്തേ സന്യാസിനിസഭ വിട്ട ഏഴുപേരുെട മൊഴിയാണ് രേഖെപ്പടുത്തിയത്.
ബിഷപ് ശല്യപ്പെടുത്തുമെന്ന് കേട്ടിട്ടുണ്ടെന്നും എന്നാൽ, തങ്ങൾക്ക് യാതൊരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്നുമാണ് മൊഴി. ഇത് സമ്മർദം മൂലമാണെന്നാണ് സൂചന. പീഡിപ്പിച്ചെന്ന് പറയുന്ന കാലത്തെ ബഷിപ്പിെൻറ ഫോൺ രേഖകൾ തെളിവായി ശേഖരിക്കാനുള്ള ശ്രമവും വിഫലമായി. 2014 മുതൽ 16വരെയുള്ള രേഖകൾ ഹാജരാക്കാൻ പാലാ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇൗ രേഖകൾ ലഭ്യമെല്ലന്ന് ടെലികോം ഒാപറേറ്റർമാർ കോടതിക്ക് കത്ത് നൽകി.
അതേസമയം, കേസിൽ അന്വേഷണസംഘത്തിന് കടുത്തസമ്മർദമുണ്ടെന്നാണ് സൂചന. ഇതാണ് കേസ് നീളാൻ കാരണം. ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശം ലഭിച്ചാൽ മാത്രമേ, ജലന്ധറിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
