ലൈംഗിക പീഡനം: ബിഷപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ട് കന്യാസ്ത്രീകൾ കൂടി
text_fieldsകോട്ടയം: ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം നടക്കുന്നതിനിടെ ബിഷപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ടു കന്യാസ്ത്രീകൾ കൂടി രംഗത്ത്. കുറവിലങ്ങാെട്ട കന്യാസ്ത്രീ ആദ്യം നൽകിയ പരാതിയിൽ ഉന്നയിച്ചതിനേക്കാൾ കടുത്ത ആരോപണങ്ങളാണ് ഇവർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.
കന്യാസ്ത്രീകൾ പറഞ്ഞ തിക്താനുഭവങ്ങൾ അേന്വഷണസംഘം മൊഴിയായി രേഖപ്പെടുത്തി. ബലമായി ആലിംഗനം ചെയ്യും കെട്ടിപ്പുണരും ലൈംഗികച്ചുവയോടെ പെരുമാറും സന്ദേശം അയക്കും തുടങ്ങിയവയാണ് വെളിപ്പെടുത്തലുകൾ. ഇത് പലപ്പോഴും അതിരുവിടുമായിരുന്നുവെന്നും അവർ മൊഴിനൽകി. ബിഷപ്പിെൻറ മോശം പെരുമാറ്റംകൊണ്ടാണ് തങ്ങൾ തിരുവസ്ത്രം ഉപേക്ഷിച്ചെതന്നും അവർ പറയുന്നു. മോശം പെരുമാറ്റം ബിഷപ്പില്‍നിന്നുണ്ടായപ്പോഴെല്ലാം സഭ നേതൃത്വത്തിനും വത്തിക്കാൻ പ്രതിനിധിക്കും പരാതി നൽകിയിരുന്നു. എന്നാൽ, ബിഷപ്പില്‍നിന്നും സഭയില്‍നിന്നും കടുത്ത സമ്മര്‍ദം നേരിടേണ്ടിവന്നു.
കന്യാസ്ത്രീകൾ ബിഷപ്പിൽനിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് ഭഗല്‍പൂര്‍ ബിഷപ്പിന് പരാതി നൽകിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഭഗൽപൂർ ബിഷപ് കുര്യൻ വലിയകണ്ടത്തിലിെൻറ മൊഴിയുമെടുക്കും. കന്യാസ്ത്രീകളുടെ പുതിയ മൊഴിയുടെ വിശ്വാസ്യതകൂടി പരിശോധിച്ചാൽ ഫ്രാേങ്കാ മുളക്കലിനെ അറസ്റ്റ് ചെയ്യാൻ മതിയായ എല്ലാ തെളിവുകളുമായെന്ന സൂചനയും അേന്വഷണസംഘം നൽകുന്നു.
ഇതുവരെ ബിഷപ്പിനെതിരെ മഠത്തിലെ കന്യാസ്ത്രീകളില്‍നിന്ന് മൊഴികളൊന്നും ലഭിച്ചിരുന്നില്ല. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന നിലയിലേക്ക് അേന്വഷണസംഘം കാര്യങ്ങൾ നീക്കുകയാണ്. െകാച്ചി റേഞ്ച് െഎ.ജിയുടെ സാന്നിധ്യത്തിൽ വീണ്ടും യോഗം ചേർന്ന് അടുത്ത നടപടികളിലേക്ക് കടക്കും. ഇപ്പോൾ നിർണായക മൊഴി നല്‍കിയ കന്യാസ്ത്രീകൾക്ക് പുറമെ മറ്റ് കന്യാസ്ത്രീകളും ബിഷപ്പിനെതിരെ ഭഗല്‍പൂര്‍ ബിഷപ്പിന് പരാതി നല്‍കിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ബിഷപ്പിനെതിരെ കൂടുതൽ തെളിവുകളും മൊഴികളും പുറത്തുവരുന്ന സാഹചര്യത്തിൽ നിയമം നിയമത്തിെൻറ വഴിക്ക് പോകേട്ടയെന്ന ചിന്താഗതി സഭ നേതൃത്വത്തിലും ശക്തമാവുകയാണ്. വിഷയത്തിൽ ഒരു പ്രതികരണത്തിനും നേതൃത്വം തയാറാവരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
