ജലന്ധര്‍ ബിഷപ്: അറസ്റ്റിന് അനുമതി നൽകാത്തതിൽ അതൃപ്തി
text_fieldsകോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ തുടർനടപടി തീരുമാനിക്കാനുള്ള നിർണായക യോഗം ചൊവ്വാഴ്ച നടക്കും. െകാച്ചിയിൽ നടക്കുന്ന യോഗത്തിൽ റേഞ്ച് െഎ.ജി വിജയ് സാഖറെ അന്വേഷണ പുരോഗതി വിലയിരുത്തും. കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ, അന്വേഷണത്തിന് നേതൃത്വം നൽകുന്ന വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരും യോഗത്തിൽ പെങ്കടുക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന നിലപാട് അന്വേഷണസംഘം യോഗത്തിൽ സ്വീകരിക്കുമെന്നാണ് സൂചന.
യോഗത്തിനു മുന്നോടിയായി കേസിൽ ഇതുവരെയുള്ള മൊഴികളും രേഖകളും ഞായറാഴ്ച കോട്ടയം ജില്ല പൊലീസ് മേധാവി പരിശോധിച്ചു. അറസ്റ്റിന് ആവശ്യമായ തെളിവുകൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ, ഉന്നതതലത്തിൽനിന്ന് അനുമതി ലഭിക്കാത്തതിനാൽ തുടർനടപടിയൊന്നും സ്വീകരിക്കാൻ കഴിയാത്ത നിലയിലാണ് അന്വേഷണസംഘം. കടുത്തസമ്മർദവും ഉദ്യോഗസ്ഥർക്കുണ്ട്. താനറിയാതെ കേസിൽ നടപടിയൊന്നും സ്വീകരിക്കരുതെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ നൽകിയിരിക്കുന്ന നിർദേശം. ഒാരോഘട്ടത്തിലും അദ്ദേഹത്തിെൻറ ഇടപെടലുകൾ ഉണ്ടെന്നാണ് വിവരം. ഇത് രാഷട്രീയ സമ്മർദത്തിെൻറ ഭാഗമാണെന്നാണ് സൂചന. നിലവിൽ കേസുമായി ബന്ധപ്പെട്ട തെളിെവടുപ്പുകെളല്ലാം പൂർത്തിയായിട്ടുണ്ട്. ഇനി ബിഷപ്പിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ േഫാൺ, ലാപ്ടോപ് എന്നിവയുടെ േഫാറൻസിക് പരിശോധന മാത്രമാണ് അവശേഷിക്കുന്നത്. ഇവ അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും.
അതിനിടെ, അറസ്റ്റിന് അനുമതി ലഭിക്കാത്തതിൽ അന്വേഷണസംഘം കടുത്ത അതൃപ്തിയിലാണ്. ബിഷപ്പിനെ ചോദ്യംചെയ്തശേഷം അറസ്റ്റിനുള്ള തെളിവുകളുെണ്ടന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു. എന്നാൽ, നാട്ടിലേക്ക് മടങ്ങാനാണ് ഉന്നത ഉദ്യോഗസ്ഥൻ നിർദേശം നൽകിയത്. ബിഷപ് മൊഴിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിശോധിക്കാനായിരുന്നു നിർദേശം.
തുടർഅന്വേഷണത്തിൽ ബിഷപ്പിെൻറ മൊഴിയില്‍ ഭൂരിഭാഗവും വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതോടെ ബിഷപ്പിനെ വിളിച്ചുവരുത്തണമെന്ന നിർദേശം അന്വേഷണസംഘം മുന്നോട്ടുവെച്ചു. ഇൗ സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
ആദ്യം തിങ്കളാഴ്ചയാണ് യോഗം തീരുമാനിച്ചിരുെന്നങ്കിലും മന്ത്രി പെങ്കടുക്കുന്ന പ്രളയഅവലോകന യോഗം കോട്ടയത്ത് നടക്കുന്നതിനാൽ ചൊവ്വാഴ്ചത്തേക്ക് നീട്ടുകയായിരുന്നു.
അറസ്റ്റിന് അനുമതി ലഭിച്ചില്ലെങ്കില്‍ അന്വേഷണച്ചുമതലയില്‍നിന്ന് മാറ്റണമെന്ന അേപക്ഷ ഡിവൈ.എസ്.പി നൽകിയേക്കുമെന്നും സൂചനയുണ്ട്. രഹസ്യറിപ്പോർട്ടുകൾ ബിഷപ്പിന് ചോർത്തി നൽകുന്നതായുള്ള സംശയവും അന്വേഷണസംഘത്തിനുണ്ട്. അന്വേഷണസംഘത്തിെൻറ ജീവന് ഭീഷണിയുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ഡിവൈ.എസ്.പി സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ലോറി അപകടകരമായ നിലയിൽ എത്തിയിരുന്നു.
അതിനിടെ, കേസിൽ ബിഷപ്പിനായി ഇടപെട്ടുവെന്ന് ആരോപണം ഉയർന്ന കോതമംഗലം സ്വദേശി ഷോബി ജോര്‍ജിെൻറ മൊഴിയെടുത്തു. തൃശൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബിഷപ്പിനെ രക്ഷിക്കാൻ വലിയതോതിൽ ശ്രമം നടക്കുന്നുണ്ട്.
കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍വെച്ചു 13 തവണ പീഡിപ്പിെച്ചന്ന കന്യാസ്ത്രീയുടെ പരാതിയിലാണ് ഫ്രാങ്കോ മുളക്കലിനെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
