ബിഷപ്പിനെതിരെ നടപടി വൈകുന്നതിൽ സി.പി.എം കേന്ദ്രനേതൃത്വത്തിന് പരാതി
text_fieldsകൊച്ചി: ലൈംഗിക പീഡനവിവാദത്തിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ നടപടി വൈകുന്നതിൽ സി.പി.എം കേന്ദ്രനേതൃത്വത്തിന് പരാതി. ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡൻറ് ഫെലിക്സ് പുല്ലൂടനാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിക്ക് പരാതി നൽകിയത്. യെച്ചൂരി പരാതി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൈമാറി.
കന്യാസ്ത്രീ പൊലീസിന് പരാതി നൽകിയിട്ട് 75 ദിവസമായി. സംഭവത്തിൽ കന്യാസ്ത്രീയുടെ മൊഴിയെടുക്കുക മാത്രമാണ് പൊലീസ് ചെയ്തത്. സാക്ഷികളടക്കമുള്ളവരെ വശത്താക്കാൻ ബിഷപ് പണവും സ്വാധീനവും ഉപയോഗപ്പെടുത്തുകയാണ്. കന്യാസ്ത്രീയുടെ ഡ്രൈവറെ സ്വാധീനിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നു. സ്വാധീനിക്കാൻ ശ്രമിച്ചവരെക്കുറിച്ച് ഡ്രൈവർ പൊലീസിൽ മൊഴിനൽകിയിട്ടും നടപടിയൊന്നുമായിട്ടില്ല.
കന്യാസ്ത്രീ പീഡനത്തിന് ഇരയായതിന് തെളിവുണ്ടെന്നാണ് പൊലീസ് കോടതിയിൽ അറിയിച്ചത്. എന്നാൽ, കുറ്റവാളിയെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസ് ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് പരാതിയിൽ പറയുന്നു. മുൻകൂർ ജാമ്യംപോലും എടുക്കാതെ ബിഷപ് സ്വതന്ത്രനായി നടക്കുകയാണ്. ൈലംഗികാതിക്രമ കേസുകളിൽ ഇരക്കൊപ്പമെന്ന സംസ്ഥാന സർക്കാറിെൻറ പ്രഖ്യാപിത നയത്തിന് വിരുദ്ധനടപടികളാണ് പൊലീസിൽനിന്ന് ഉണ്ടാകുന്നത്. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് പാർട്ടി നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
