Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമരത്തിന്​...

സമരത്തിന്​ പിന്തുണയുമായി കൂടുതൽ വൈദികർ

text_fields
bookmark_border
സമരത്തിന്​ പിന്തുണയുമായി കൂടുതൽ വൈദികർ
cancel

കൊ​ച്ചി: ജ​ല​ന്ധ​ർ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലിെ​ന​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി​യി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ന്യാ​സ്ത്രീ​ക​ള്‍ക്ക് പി​ന്തു​ണ​യു​മാ​യി എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ കൂ​ടു​ത​ൽ വൈ​ദി​ക​ർ രം​ഗ​ത്തെ​ത്തി. മാ​ര്‍ത്തോ​മ സ​ഭ​യി​ലെ വൈ​ദി​ക​രും പ​ര​സ്യ​നി​ല​പാ​ട് അ​റി​യി​ച്ച​തോ​ടെ എ​ട്ടു ദി​വ​സം പി​ന്നി​ട്ട സ​മ​ര​ത്തി​ന്​ പി​ന്തു​ണ​യേ​റു​ക​യാ​ണ്. ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന സ​മ​രം സ​ഭ​ക്കെ​തി​ര​ല്ല. നീ​തി​ക്കുേ​വ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണെ​ന്ന്​ വൈ​ദി​ക​ർ പ​റ​ഞ്ഞു.

പോ​രാ​ട്ട​ത്തി​ൽ ഇ​ര​യ്​​ക്കും അ​വ​രു​ടെ നി​ല​വി​ളി​ക്കും ഒ​പ്പ​മാ​ണ് നി​ൽ​ക്കേ​ണ്ട​ത്. ക്രൈ​സ്​​ത​വ വി​ശ്വാ​സി​യെ​ന്ന നി​ല​യി​ൽ അ​തു​ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും വൈ​ദി​ക​ർ പ്ര​ഖ്യാ​പി​ച്ചു.

ക​ന്യാ​സ്ത്രീ​ക​ളു​ടെ സ​മ​ര​ത്തെ ത​ള്ളി കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ന്‍ സ​മി​തി (കെ.​സി.​ബി.​സി) ഇ​റ​ക്കി​യ സ​ര്‍ക്കു​ല​റി​നെ മ​റി​ക​ട​ന്നാ​ണ് സീ​റോ മ​ല​ബാ​ര്‍ സ​ഭ മു​ന്‍ വ​ക്താ​വും ‘സ​ത്യ​ദീ​പം’ എ​ഡി​റ്റ​റു​മാ​യ ഫാ. ​പോ​ൾ തേ​ല​ക്കാ​ട്ടി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ, ഫാ. ​ജോ​യ്സി കൈ​ത​ക്കൂ​ട്ടി​ൽ, ഫാ. ​ജി​മ്മി ക​ക്കാ​ട്ടു​ചി​റ, ഫാ. ​ബെ​ന്നി മാ​റ​പ്പ​റ​മ്പി​ൽ, ഫാ. ​കു​ര്യ​ൻ കു​രി​ശി​ങ്ക​ൽ, ഫാ. ​പോ​ൾ ചി​റ്റി​ല​പ്പ​ള്ളി, ഫാ. ​ടോ​ണി ക​ല്ലൂ​ക്കാ​ര​ൻ, ഫാ. ​രാ​ജ​ൻ പു​ന്ന​യ്ക്ക​ൽ, ഫാ. ​ചെ​റി​യാ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് സ​മ​ര​വേ​ദി​യി​ലെ​ത്തി​യ​ത്. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ വി​വി​ധ ചു​മ​ത​ല​ക​ള്‍ വ​ഹി​ക്കു​ന്ന​വ​രാ​ണ് വൈ​ദി​ക​ർ.

ബി​ഷ​പ്പി​നെ​തി​രാ​യ പ​രാ​തി​യി​ൽ ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ഫാ. ​പോ​ൾ തേ​ല​ക്കാ​ട്ട് പ​റ​ഞ്ഞു. വ​ത്തി​ക്കാ​ൻ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് നീ​തി ന​ട​പ്പാ​ക്ക​ണം. സ​ഭാ സം​വി​ധാ​ന​ങ്ങ​ൾ നീ​തി​ക്കും സ​ത്യ​ത്തി​നും വേ​ണ്ടി നി​ല​കൊ​ള്ള​ണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJalandhar BishopNun Strike
News Summary - jalandhar bishop nun strike -Kerala News
Next Story