Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിൽ സന്തോഷം -കന്യാസ്ത്രീയുടെ കുടുംബം
text_fieldsbookmark_border
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിൽ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീയുടെ കുടുംബം. സഭ നീതി നിഷേധിച്ചതു കൊണ്ടാണ് തെരുവിലിറങ്ങേണ്ടി വന്നത്. ഇത് വേദനിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ നീതിപൂർവം പ്രവർത്തിച്ചുവെന്ന് കരുതുന്നു. തുടർ പോരാട്ടത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്ന് കുടുംബം അഭ്യർഥിച്ചു.
ദൈവാനുഗ്രഹം കൂടെയുണ്ട് എന്ന് വിശ്വസിക്കുന്നു. ഇനിയും ഒട്ടേറെ കടമ്പകൾ കടക്കാനുണ്ട്, അതിന് എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു. സഭയുടെ ഭാഗത്തു നിന്നുള്ള നീതി നിഷേധമാണ് സമരത്തിന് വഴിവെച്ചതെന്നും കുടുംബം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
