Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്യാസ്ത്രീകൾക്ക് നീതി ലഭിക്കണം -എം.എം. ഹസൻ

text_fields
bookmark_border
mm-hassan
cancel

തൃശൂർ: ബിഷപ്​ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍. കന്യാസ്ത്രീകളുടെ ആവശ്യം ന്യായമാണ്. സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് കോണ്‍ഗ്രസി​​െൻറ ധാർമികപിന്തുണയുണ്ട്. സഭയ്‌ക്കെതിരെയല്ല കോണ്‍ഗ്രസ്. ബിഷപ്​ ചെയ്ത തെറ്റിനെതിരാണ് കോണ്‍ഗ്രസെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി.

ഏത് ഉന്നതനാണെങ്കിലും നടപടിയുണ്ടാകണം. എന്തുകൊണ്ടാണ് പൊലീസ് നടപടി സ്വീകരിക്കാത്തതെന്ന് അറിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ സമരപ്പന്തലില്‍ പോകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഹസൻ പറഞ്ഞു.

ഇന്ധനവില വർധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അഖിലേന്ത്യനേതൃത്വം ആഹ്വാനംചെയ്ത ബന്ദ് ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമാണെന്നും ഹസന്‍ പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jalandhar bishop MM Hassan -Kerala News
Next Story