Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലന്ധർ പീഡനം: അടിയന്തര...

ജലന്ധർ പീഡനം: അടിയന്തര തീരുമാനം വേണം -കെ.എല്‍.സി.എ

text_fields
bookmark_border
jalandhar-Bishop
cancel

കൊച്ചി: ലൈംഗിക പീഡന ആ​രോപണം നേരിടുന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലി‍​െൻറ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി. ഇൗ ആവശ്യമുന്നയിച്ച്​ അസോസിയേഷൻ സി.സി.ബി.ഐ (അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതി) പ്രസിഡൻറ്​ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് കത്ത് നല്‍കി.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജ്യംബാട്ടിസ്​റ്റ ഡിക്വാത്രോക്കും ഇതേ ആവശ്യം ഉന്നയിച്ച് അസോസിയേഷൻ കത്ത് നല്‍കിയിട്ടുണ്ട്​.

ബിഷപ്പിനെതിരെ ഉയർന്ന ആരോപണത്തി‍​െൻറ പേരില്‍ കത്തോലിക്ക സഭ പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടരുത്​. ഇതിനുള്ള നടപടികള്‍ മെത്രാന്‍ സമിതിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന്​ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന്​ കത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJalandhar BishopKLCA
News Summary - Jalandhar Bishop KLCA -Kerala News
Next Story