ഫാ. ജയിംസ് എർത്തയിൽ കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു
text_fieldsപാലാ: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരായ പീഡനക്കേസിൽനിന്ന് പിന്മാറാൻ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീക്ക് വാഗ്ദാനങ്ങൾ നൽകിയ സി.എം.െഎ സഭയിലെ ഫാ. ജയിംസ് എർത്തയിൽ പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. സംഭവത്തിൽ ഗൂഢാലോചന ഉള്ളതിനാൽ ജാമ്യം അനുവദിക്കുന്നതിനെ എ.പി.പി എതിർത്തു.
നിയമപരമായ ഏത് അന്വേഷണവുമായി സഹകരിക്കാമെന്ന് ഫാ. എർത്തയിലിെൻറ അഭിഭാഷകർ കോടതിയെ അറിയിച്ചു. കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തത്. പൊലീസ് അേന്വഷണത്തോട് സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു.
ഇതിനു പിന്നാലെ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി പി. സുഭാഷിന് മുന്നിൽ വ്യാഴാഴ്ച രാവിലെ ഹാജരാകണമെന്നു കാട്ടി പൊലീസ് നോട്ടീസ് നൽകി. ഫോൺ അടക്കമുള്ളവയും ഹാജരാക്കാൻ നിർദേശമുണ്ട്. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർ വൈദികനെ േതടി മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഫാ. ജയിംസ് എർത്തയിൽ നൽകിയ വാഗ്ദാനങ്ങളുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
