ജലന്ധർ ബിഷപ്പിനെതിരായ ആരോപണം; കന്യാസ്ത്രീയുടെ സഹോദരെൻറ മൊഴിയെടുത്തു
text_fieldsകോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ ആരോപണത്തിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ൈവദികനായ സഹോദരെൻറ മൊഴിയെടുത്തു. അന്വേഷണം നടത്തുന്ന വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിെൻറ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ.
നേരേത്ത കന്യാസ്ത്രീക്കെതിരെ ബിഷപ് നൽകിയ പരാതിയിൽ സഹോദരൻ അടക്കമുള്ളവർ െകാല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം സംഭവങ്ങളൊന്നും നടന്നിട്ടില്ല. കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇത്. ബിഷപ് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി കന്യാസ്ത്രീ അറിയിച്ചിരുന്നു.
കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി മൊഴി നൽകിയ ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉന്നതതല സമ്മർദത്തെ തുടർന്നാണ് ബിഷപ്പിെൻറ അറസ്റ്റ് വൈകുന്നത്. കേസ് മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയാണ്. ഇതുകാട്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,ഡി.ജി.പി എന്നിവർക്ക് നിവേദനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
