ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ കന്യാസ്ത്രീ ഹൈകോടതിയിലേക്ക്
text_fieldsകൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ തിങ്കളാഴ്ച ഹൈകോടതിയില്‍ ഹരജി നല്‍കും. അതിനിടെ കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണുകയും ചെയ്യും. ജലന്ധര്‍ ബിഷപ്പിനെതിരെ തെളിവുണ്ടായിട്ടും ഡി.ജി.പി അറസ്റ്റിന് അനുമതി നല്‍കുന്നില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ ആരോപിച്ചു.
അതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടെന്ന് അന്വേഷണസംഘം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പതിനെട്ടോളം കന്യാസ്ത്രീകള്‍ സഭ വിട്ടതിന് കാരണം ഫ്രാങ്കോ മുളക്കലിന്‍റെ പീഡനമാണെന്ന് സൂചനയുണ്ട്. ബിഷപ്പ് പദവിയില്‍ ഇരിക്കുന്നതുകൊണ്ടാണ് ഫ്രാങ്കോ മുളക്കലിനെതിരെ ഇവര്‍ പരസ്യമായി രംഗത്തുവരാത്തത്. ബിഷപ്പ് പലതവണ മോശമായി സ്പര്‍ശിച്ചെന്ന് സഭവിട്ട കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായും റിപ്പോർട്ടുണ്ട്.
മഠത്തില്‍വെച്ച് ബിഷപ്പ് ബലമായി ആലിംഗനം ചെയ്യുന്നതും ലൈംഗിക ചുവയോടെ പെരുമാറുന്നതും പതിവായിരുന്നെന്നും സഭവിട്ട കന്യാസ്ത്രീ പറഞ്ഞു. ബിഷപ്പിന്റെ മോശം പെരുമാറ്റം കാരണമാണ് രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
