ജലന്ധർ ബിഷപ്പിെനതിെര കേസ് അഞ്ച് വകുപ്പുകളിൽ
text_fieldsകൊച്ചി: ജലന്ധർ ബിഷപ്പിെൻറ പീഡനത്തിന് പരാതിക്കാരിയായ കന്യാസ്ത്രീ ആദ്യം ഇരയായത് 2014 ഏപ്രിൽ അഞ്ചിന് രാത്രി. അഞ്ച് വകുപ്പുകൾ ചേർത്താണ് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പീഡനത്തിന് ഇരയാക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെ തെൻറ നിയന്ത്രണത്തിലുള്ള കുറവിലങ്ങാട് സെൻറ് ഫ്രാൻസിസ് മിഷൻ ഹോമിലെ െഗസ്റ്റ് ഹൗസിലെ 20ാം നമ്പർ മുറിയിൽ ബിഷപ് തങ്ങുകയായിരുന്നെന്നാണ് പൊലീസ് എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രാത്രി 10.15ഒാടെ ഇൗ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ നടപടികൾക്കും വിധേയമാക്കുകയായിരുന്നു. ബിഷപ്പിെൻറ ഇംഗിതം എതിർത്തപ്പോൾ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നാണ് എഫ്.െഎ.ആറിൽ പറയുന്നത്. ഇതിനുശേഷം, പുറത്തുപറയരുതെന്നും പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
പിറ്റേ ദിവസവും ഇതേ മുറിയിൽ തങ്ങിയ ബിഷപ് രാത്രി 11ന് ആദ്യ ദിവസത്തെ പീഡനം ആവർത്തിക്കുകയായിരുന്നു. 2016 ഡിസംബർ 31 വരെ 13 തവണയാണ് ഇപ്രകാരം പീഡിപ്പിച്ചത്. 2018 ജൂൺ 28നാണ് കന്യാസ്ത്രീ പീഡനം സംബന്ധിച്ച് കുറവിലങ്ങാട് പൊലീസിൽ പരാതി നൽകുന്നത്. ബലാത്സംഗം, അന്യായമായി തടഞ്ഞുവെക്കൽ, ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
