You are here

ഇരയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു

20:09 PM
14/09/2018

കോട്ടയം: ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്​ ഫ്രാ​േങ്കാ മുളയ്​ക്കലിനെ ന്യായീകരിച്ചും പരാതിക്കാരിയായ കന്യാസ്​ത്രീയുടെ ചിത്രം പുറത്തുവിട്ടും​ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം. ഇരകളുടെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ്​ ചിത്രം പുറത്തുവിട്ട്​ ഇരയെ അപമാനിക്കാൻ കന്യാസ്ത്രീകള്‍ തന്നെ രംഗത്തുവന്നത്​. 

അതേസമ‍യം, ഫ്രാങ്കോ മുളയ്​ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറി​​​െൻറ നിർദേശ പ്രകാരമാണ് കേസ് രജിസ്​റ്റർ ചെയ്തത്. ഇരയുടെ ചിത്രം പുറത്തുവിടുന്നത് കുറ്റമായിരി​െക്ക മാധ്യമപ്രവർത്തകർക്ക് ചിത്രം നൽകിയതിനാണ് നടപടി. ഇരയായ കന്യാസ്ത്രീയുടെ മൊഴിയെടുത്ത ശേഷം പൊലീസ് തുടർനടപടി സ്വീകരിക്കും.

ഇരയും ബിഷപ്പും ഒന്നിച്ചിരിക്കുന്നതാണ്​ ചിത്രം. വാർത്തക്കുറിപ്പിനൊപ്പം നൽകുന്ന ചിത്രത്തിൽ പരാതിക്കാരിയുടെ മുഖം ഒഴിവാക്കി നൽകണമെന്നും അല്ലാത്തപഷം തങ്ങൾക്ക്​ ​യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നുമുള്ള  മുൻകൂർ ജാമ്യവും പി.ആർ.ഒ സിസ്​റ്റർ അമല പുറത്തുവിട്ട വാർത്തക്കുറിപ്പിലുണ്ട്​. 

ബിഷപ് ആദ്യം പീഡിപ്പിച്ചെന്ന്​ പറയുന്ന 2014 മേയ്​ അഞ്ചിന്​ ശേഷം ഇരുവരും ഒന്നിച്ച്​ ചടങ്ങുകളിൽ പ​െങ്കടു​ത്തിരുന്നുവെന്നും ചിരിച്ചുല്ലസിച്ചാണ്​ ബിഷപ്​ ഉൾ​െപ്പടെയുള്ളവർക്കൊപ്പം ഇരുന്നതെന്നും കാണിക്കാനാണ്​ 2015 ​േമയ്​ 23ന്​ എടുത്ത ചിത്രമെന്ന്​ അവകാശ​െപ്പട്ട്​ ഇത്​ പ്രചരിപ്പിക്കുന്നതെന്ന്​ സമരത്തിലുള്ള കന്യാസ്​ത്രീകൾ പറഞ്ഞു.

കോടതി ഉത്തരവുകളുടെ ലംഘനമാണ്​ മിഷനറീസ് ഓഫ്‌ ജീസസ് നടത്തിയതെന്നും ബന്ധുക്കളുമായി ആലോചിച്ച്​ സഭക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകളിലൊരാളായ സിസ്​റ്റര്‍ അനുപമ അറിയിച്ചു. 

ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​തി​രാ​യ ക​ന്യാ​സ്ത്രീ​ക​ളു​ടെ സ​മ​രം ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​നും ബി​ഷ​പ്പി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ത്തി​​​​െൻറ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​ൻ മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ്​ നി​യോ​ഗി​ച്ച ക​മീ​ഷ​​ൻ റി​പ്പോ​ർ​ട്ട്​  പു​റ​ത്തു​വി​ടാ​നു​മാ​ണ്​ വാ​ർ​ത്ത​ക്കു​റി​പ്പ്​ ത​യാ​റാ​ക്കി​യ​ത്​. പ​രാ​തി​ക്കാ​രി​യു​ടെ ക​ള​ർ ചി​ത്രം പ​തി​ച്ച റി​പ്പോ​ർ​ട്ടി​ൽ ക​ന്യാ​സ്ത്രീ​ക​ൾ ചി​ല യു​ക്തി​വാ​ദി​ക​ളെ കൂ​ട്ടു​പി​ടി​ച്ച് സ​ഭ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ബി​ഷ​പ് പീ​ഡി​പ്പി​ച്ചെ​ന്ന്​ പ​റ​യു​ന്ന ദി​വ​സം പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ കു​റ​വി​ല​ങ്ങാ​ട് മ​ഠ​ത്തി​ല​ല്ല താ​മ​സി​ച്ച​തെ​ന്ന​തി​ന് തെ​ളി​വു​ക​ളു​ണ്ട്. പ​രാ​തി​ക്കാ​രി​െ​യ​യും മ​റ്റ്​ അ​ഞ്ച്​ ക​ന്യാ​സ്​​ത്രീ​ക​ളെ​യും ​2017ൽ ​സ്​​ഥ​ലം​മാ​റ്റി​യ​താ​ണെ​ങ്കി​ലും അ​വ​ർ കു​റ​വി​ല​ങ്ങാ​ട്​ മ​ഠ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. നാ​ല്​ ക​ന്യാ​സ്​​ത്രീ​ക​ളു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ്​ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. 

യു​ക്തി​വാ​ദി​ക​ളു​ടെ പി​ന്തു​ണ​യും ചി​ന്ത​യും അ​വ​രെ സ്വാ​ധീ​നി​ച്ചി​രി​ക്കു​ന്നു. സ​ന്യാ​സ ജീ​വി​ത​ത്തി​ലെ പ​ര​മ​പ്ര​ധാ​ന​മാ​യ ‘വ്ര​ത​ന​വീ​ക​ര​ണം’ ഇൗ ​ക​ന്യാ​സ്​​ത്രീ​ക​ൾ ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല. കു​റ​വി​ല​ങ്ങാ​ട്​ മ​ഠ​ത്തി​ലെ സ​ന്ദ​ർ​ശ​ക ര​ജി​സ്​​റ്റ​റി​ൽ എ​ഴു​തി​യി​രു​ന്ന​ത്​ പ​രാ​തി​ക്കാ​രി​യു​ടെ അ​ടു​പ്പ​ക്കാ​രി​യാ​യ ക​ന്യാ​സ്​​ത്രീ​യാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക ര​ജി​സ്​​റ്റ​റി​ൽ ഇ​ഷ്​​ടാ​നു​സ​ര​ണം മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. 
ബി​ഷ​പ്​ ക​ന്യാ​സ്​​ത്രീ​യെ പീ​ഡി​പ്പി​ച്ചെ​ന്ന്​ പ​റ​യു​ന്ന 2014-16നു​മി​ട​യി​ൽ 2015 മേ​യ്​ 23ന്​ ​ബി​ഷ​പ് പ​െ​ങ്ക​ടു​ത്ത വീ​ട്​ വെ​െ​ഞ്ച​രി​പ്പി​ൽ ക​ന്യാ​സ്​​ത്രീ​യും പ​െ​ങ്ക​ടു​ത്തി​രു​ന്നു.

ഒ​രു വ്യ​ക്തി​യാ​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സ്​​ത്രീ ഒ​രി​ക്ക​ലും അ​യാ​ളോ​ടൊ​പ്പം മ​റ്റൊ​രു പ​രി​പാ​ടി​യി​ൽ സ്വ​യം അ​നു​വാ​ദം ചോ​ദി​ച്ച്​ പ​െ​ങ്ക​ടു​ക്കു​ക​യോ യാ​ത്ര ചെ​യ്യു​ക​യോ ഇ​ല്ല. ഇൗ ​ച​ട​ങ്ങി​ലും ക​ന്യാ​സ്​​ത്രീ പ​െ​ങ്ക​ടു​ത്തു​​വെ​ന്ന്​ ക​മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Loading...
COMMENTS