Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്പിനെതിരായ കേസ്​...

ബിഷപ്പിനെതിരായ കേസ്​ പിൻവലിക്കാൻ അഞ്ച്​ കോടി വാഗ്​ദാനം ചെയ്​തെന്ന്​ കന്യാസ്​ത്രീയുടെ സഹോദര​െൻറ പരാതി

text_fields
bookmark_border
ബിഷപ്പിനെതിരായ കേസ്​ പിൻവലിക്കാൻ അഞ്ച്​ കോടി വാഗ്​ദാനം ചെയ്​തെന്ന്​ കന്യാസ്​ത്രീയുടെ സഹോദര​െൻറ പരാതി
cancel

പെരുമ്പാവൂർ: മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസ് ​പണം നൽകി ഒതുക്കാൻ ശ്രമിച്ചതായി പരാതി. കന്യാസ്​ത്രീയുടെ സഹോദരന് അഞ്ച് കോടി നൽകി ഒതുക്കാനാണ് ശ്രമമുണ്ടായത്. തനിക്ക് ബിഷപ്പി​​െൻറ കൂട്ടാളികൾ അഞ്ച് കോടി വാഗ്ദാനം നൽകിയതായി ഇയാൾ കോടനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒരു സംഘം വൈദികരുടെ ആവശ്യ പ്രകാരം പെരുമ്പാവൂരിലെ ഒരു പ്രമുഖ അരി വ്യവസായി ഇടനിലക്കാരനായി നിന്നാണ് കേസ്​ ഒതുക്കാൻ ശ്രമമുണ്ടായതെന്നാണ്​ കന്യാസ്​ത്രീയുടെ സഹോദരൻ പൊലീസിൽ നൽകിയിട്ടുള്ള മൊഴി.

പരാതിയെ തുടർന്ന്​ കോടനാട് സ്​റ്റേഷനിൽ എത്തി ഇയാളുമായി സംസാരിച്ച പെരുമ്പാവൂർ ഡിവൈ.എസ്​.പി മൊഴി രേഖപ്പെടുത്തി കേസെടുക്കാൻ എസ്​.ഐയെ ചുമതലപ്പെടുത്തി. ഇതിനിടെ കന്യാസ്​ത്രീയുടെ കാലടിയിലെ സഹോദരിയുടെ വീട്ടിലെ സ്വകാര്യ ചടങ്ങിനിടെ കന്യാസ്​ത്രീയും ബിഷപ്പും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളടങ്ങിയ സീഡി ജില്ലയിലെ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥ​​​െൻറ ആവശ്യപ്രകാരം എത്തിച്ച് നൽകിയതായി സ്​റ്റുഡിയോ ഉടമ കാലടി പൊലീസിന് മൊഴി നൽകി.

പൊലീസ്​ ഉദ്യോഗസ്​ഥൻ വിളിച്ചതി​​െൻറ അടിസ്​ഥാനത്തിൽ ചിത്രങ്ങളും സീഡിയും പെൻൈഡ്രവും എറണാകുളത്തെ ഒാഫിസിൽ എത്തിക്കുകയായിരുന്നുവെന്നാണ്​ മൊഴി. ഇത് സംബന്ധിച്ച്​ കന്യാസ്​ത്രീയുടെ സഹോദരിയുടെ പരാതിയുടെ അടിസ്​ഥാനത്തിലാണ് പൊലീസ്​ സ്​റ്റുഡിയോ ഉടമയുടെ മൊഴി എടുത്തത്. സീഡി ഒരു നേതാവി​​െൻറ പക്കൽ എത്തിയതായി സംശയിക്കുന്നുവെന്ന് സഹോദരി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgeRape Casekerala newsmalayalam newsjalandhar bishop caseBishop Franco Mulakkal
News Summary - jalandhar bishop case- kerala news
Next Story