Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏർത്തയിലി​െൻറ...

ഏർത്തയിലി​െൻറ അറസ്​റ്റ്​ ഉടൻ; സിസ്​റ്റർ അമലക്ക്​ നോട്ടീസ്​ നൽകും

text_fields
bookmark_border
ഏർത്തയിലി​െൻറ അറസ്​റ്റ്​ ഉടൻ;  സിസ്​റ്റർ അമലക്ക്​ നോട്ടീസ്​ നൽകും
cancel

കോട്ടയം: ബിഷപ്​ കന്യാസ്​ത്രീയെ പീഡിപ്പി​ച്ചെന്ന കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച ഫാ. ജയിംസ്​ ഏർത്തയിലിനെ അറസ്​റ്റ്​ ചെയ്യാൻ അ​േന്വഷണസംഘം തീരുമാനിച്ചു. ബിഷപ്​ ഫ്രാ​േങ്കാ മുള​യ്​ക്കലിനെതിരായ പീഡനക്കേസിൽനിന്ന്​​ പിന്മാറാൻ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്​ത്രീക്ക്​ വാഗ്​ദാനങ്ങൾ നൽകിയ ​േകസിലാണ് ​അറസ്​റ്റ്​. ​േന​ര​േത്ത ഫാ. ഏർത്തയിലി​െനതിരെ കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും​ കേസെടുക്കുകയും ചോദ്യംചെയ്യുകയും ചെയ്​തിരുന്നു. തുടര​േന്വഷണത്തിൽ 10 ഏക്കർ വാഗ്​ദാനം ചെയ്​തതായി വ്യക്​തമായതോടെ അറസ്​റ്റ്​ ചെയ്യാൻ കോട്ടയം ജില്ല പൊലീസ്​ മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്​ഥനായ വൈക്കം ഡിവൈ.എസ്​.പിക്ക്​ നിർദേശം നൽകി​. രണ്ടുദിവസത്തിനുള്ളിൽ അറസ്​റ്റുണ്ടാവുമെന്നാണ്​ സൂചന. ഇൗ കേസിൽ ബിഷപ്​ ഫ്രാ​േങ്കാ​െയയും പ്രതിചേർക്കും.

പീഡനത്തിനിരയായ കന്യാസ്​ത്രീയു​െട ചിത്രം മാധ്യമങ്ങൾക്ക്​ നൽകിയ മിഷനറീസ്​ ഒാഫ്​ ജീസസ്​ സന്യാസിനി സമൂഹത്തി​​​െൻറ വക്​താവ്​ സിസ്​റ്റർ അമലക്ക്​ ​േനാട്ടീസ്​ നൽകാനും തീരുമാനിച്ചിട്ടുണ്ട്​. പഞ്ചാബിലുള്ള സിസ്​റ്ററോട്​ ഒരാഴ്​ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്​ഥനായ വൈക്കം ഡിവൈ.എസ്​.പി കെ. സുഭാഷിന്​ മുന്നിൽ ഹാജരാകാൻ നിർദേശം നൽകും.തെളിവെടുപ്പ്​ പൂർത്തിയായതിനാൽ ഇനി ബിഷപ്പിനെ കസ്​ഡിയിൽ വാ​ങ്ങേണ്ടതി​െല്ലന്നും അന്വേഷണസംഘം തീരുമാനിച്ചു. തിങ്കളാഴ്​ച ഉച്ചയോടെ തെളി​െവടുപ്പ്​ പൂർത്തിയായെന്നും ഇനി ബിഷപ്പി​െന കസ്​റ്റഡിയിൽ വാങ്ങേണ്ട ആവശ്യമി​ല്ലെന്നും കോട്ടയം എസ്​.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgeRape Casekerala newsmalayalam newsjalandhar bishop caseBishop Franco Mulakkal
News Summary - jalandhar bishop case- kerala news
Next Story