Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ് വധിക്കാൻ...

ബിഷപ് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന്​ കന്യാസ്​ത്രീയുടെ പരാതി

text_fields
bookmark_border
ബിഷപ് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന്​ കന്യാസ്​ത്രീയുടെ പരാതി
cancel

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പുതിയ പരാതിയുമായി പീഡനത്തിനിരയായ കന്യാസ്​ത്രീ. പീ‍ഡനക്കേസ് നല്‍കിയതി​​​െൻറ പേരിൽ ബിഷപ് തന്നെ  വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ്​ കന്യാസ്​ത്രീ കുറവിലങ്ങാട് പൊലീസ് സ്​റ്റേഷനിൽ നൽകിയ പരാതിയിലുള്ളത്​. മഠത്തിലെ ഇതരസംസ്ഥാന തൊഴിലാളി പ്രി​േൻറായുടെ വാക്കുകള്‍ അടിസ്ഥാനമാക്കിയാണ് പരാതി. എന്നാൽ, മതിയായ രേഖകളൊന്നും പരാതിക്കൊപ്പം നൽകിയിട്ടില്ല. 

ബിഷപ്പി​​​െൻറ സന്തത സഹചാരി ഫാ. ലോറൻസ്​ ചുട്ടുപറമ്പിലി​​​െൻറ സഹോദരൻ തോമസ്​ ചുട്ടുപറമ്പിൽ പ്രി​േൻറായോട്​ കന്യാസ്ത്രീയുടെ യാത്രാവിവരങ്ങള്‍ തേടിയെന്നും കാറി​​​െൻറ ബ്രേക്ക് കേബിള്‍ മുറിക്കാന്‍ സാധിക്കുമോയെന്ന്​ ചോദി​െച്ചന്നുമാണ്​ പരാതി. 

തന്നെ വധിക്കാൻ ആസൂത്രിത നീക്കമുണ്ടെന്നും ഇതുസംബന്ധിച്ച്​ വിശദ അന്വേഷണം വേണമെന്നും പരാതിയിലുണ്ട്​. പ്രി​േൻറായെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തേടിയതെന്ന്​ പരാതിയിലുണ്ടെങ്കിലും ഫോണ്‍ നമ്പർ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിട്ടില്ല. അതിനാൽ, വ്യക്തമായ അന്വേഷണത്തിനുശേഷമാവും തുടർനടപടിക​െളന്ന്​ അ​േന്വഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്​.പി അറിയിച്ചു. പരാതിയിൽ പൊലീസ് കേസ്​ രജിസ്​റ്റർ ചെയ്​തിട്ടില്ല. 

പ്രി​േൻറായുടെ മൊഴിയെടുത്തശേഷം അന്വേഷണവുമായി മുന്നോട്ടു​പോകും. നിലവിൽ ബിഷപ്പിനെതിരെ ഒരു നടപടിയും പൊലീസ്​ സ്വീകരിച്ചിട്ടില്ല. ബിഷപ്പിനെ ജലന്ധറിലെത്തി ചോദ്യം ചെയ്​തിട്ടും തുടർനടപടികൾ പൊലീസ്​ അവസാനിപ്പിച്ചിരിക്കുകയാണ്​. ഉന്നതതല ഇടപെടലും പൊലീസിന്​ തലവേദനയാവുകയാണ്​. പുതിയ പരാതിയിൽ കേസെടുത്താലും കാര്യമായ അന്വേഷണം ഉണ്ടാകില്ലെന്നാണ്​ സൂചന.

കന്യാസ്ത്രീയെ  ലൈംഗികമായി പീഡിപ്പിച്ചതിനും സഹോദരനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ബിഷപ്പിനെതിരെ കേസുണ്ട്​. അതിനിടെ, കന്യാസ്​ത്രീയുടെ പുതിയ ആരോപണം ജലന്ധർ രൂപത നിഷേധിച്ചു. പരാതിയിലെ പരാമർശവുമായി രൂപതക്കോ ബിഷപ്പിനോ ഒരു ബന്ധവുമില്ലെന്നും മാധ്യമശ്രദ്ധ ആകർഷിക്കാനാണ്​ ഇതെന്നും ജലന്ധർ രൂപത അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsjalandhar bishop case
News Summary - jalandhar bishop case- kerala news
Next Story