ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ എത്തിയെന്ന് ൈഡ്രവറുടെ മൊഴി
text_fieldsകോട്ടയം: പീഡനത്തിനിരയായെന്ന് കന്യാസ്ത്രീ പരാതിയിൽ പറഞ്ഞ ദിവസങ്ങളിലടക്കം ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കൽ കുറവിലങ്ങാട് നാടികുന്ന് മഠത്തിൽ എത്തിയതായി ൈഡ്രവറുടെ മൊഴി. ബിഷപ്പിെൻറ സഹോദരൻ ഫിലിപ്പിെൻറ ഡ്രൈവർ ഗൂഡല്ലൂർ സ്വദേശി നാസറാണ് ഇക്കാര്യം അന്വേഷണസംഘത്തെ അറിയിച്ചത്.ബിഷപ് കേരളത്തിലെത്തുേമ്പാൾ ഫിലിപ്പിെൻറ വാഹനമായിരുന്നു ഉപയോഗിച്ചിരുന്നത്. ബിഷപ്പിെനാപ്പം എത്തി പല പ്രാവശ്യം മഠത്തിൽ താമസിച്ചിട്ടുണ്ട്. ബിഷപ്പിന് മഠത്തില്‍ പ്രത്യേക സൗകര്യങ്ങളുമുണ്ട്-
നാസർ അറിയിച്ചു. ഫിലിപ്പിെൻറ മൊഴിയും രേഖപ്പെടുത്തി. കാറും അന്വേഷണസംഘം പരിശോധിച്ചു. നാസർ 2006 മുതൽ ബിഷപ്പിെൻറ സഹോദരെൻറ ഡ്രൈവറാണ്.
അതിനിടെ, കേസ് ഒത്തുതീർപ്പാക്കാൻ ഫാ. ജയിംസ് ഏര്‍ത്തയില്‍ ശ്രമിച്ചുവെന്ന കേസില്‍ അന്വേഷണസംഘം സിസ്റ്റർ അനുപമയുടെ മൊഴിയെടുത്തു. കഴിഞ്ഞ ശനിയാഴ്ച മഠത്തിലെ ചാപ്പലില്‍ കുര്ബാക്കെത്തിയ വൈദികന് കന്യാസ്ത്രീകളെ നേരില്‍ കാണാൻ ശ്രമിെച്ചങ്കിലും പരാജയപ്പെട്ടതോടെയാണ് ഫോണില്‍ വാഗ്ദാനം നല്‍കിയതെന്ന് അനുപമ അറിയിച്ചു. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വൈദികനെതിരെ കേസെടുത്തിരുന്നു.
തുടർന്ന് സി.എം.ഐ സഭ അദ്ദേഹത്തെ കുര്യനാട്ടെ ആശ്രമത്തിെൻറയും സ്കൂളിെൻറയും ചുമതലകളില്‍നിന്ന് നീക്കി ഇടുക്കിയിലെ ആശ്രമത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. അന്വേഷണസംഘം വെള്ളിയാഴ്ച ഡൽഹിയിലെത്തി കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ ബന്ധുവായ സ്ത്രീയുടെയും ഭർത്താവിെൻറയും മൊഴിയെടുക്കും.വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കാൻ അനുവാദം കിട്ടിയാൽ എടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
