ജലജീവൻ: കോടതികളെ സമീപിക്കാൻ നിർബന്ധിതരാകും -കരാറുകാർ
text_fieldsതിരുവനന്തപുരം: ജലജീവൻ കുടിവെള്ള പദ്ധതിയുടെ കാലാവധി കേന്ദ്ര ബജറ്റിലൂടെ 2028 വരെ ദീർഘിപ്പിച്ച ധനമന്ത്രിയുടെ നടപടി സ്വാഗതാർഹമാണെന്നും അതിനുള്ളിൽ പദ്ധതി പുനഃക്രമീകരിച്ച് പൂർത്തിയാക്കണമെന്നും കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
പദ്ധതി നടത്തിപ്പിൽ കേരളം ഇപ്പോൾ മുപ്പത്തിയൊന്നാം സ്ഥാനത്താണ്. നാലായിരത്തിൽപരം കോടി രൂപ കരാറുകാർക്ക് നൽകാനുമുണ്ട്. മിക്ക പണികളും നിലച്ചു.
44,500 കോടി രൂപക്ക് ഭരണാനുമതി നൽകിയ പദ്ധതിയിൽ സംസ്ഥാനം 22250 കോടി രൂപ മാച്ചിങ് ഷെയറായി ചെലവഴിക്കണം. കേന്ദ്രവും സംസ്ഥാനവും കൂടി ഇതുവരെ 10,000 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. ബാക്കി തുകയുടെ പകുതിയായ 17,250 കോടിയോളം രൂപ 2028ന് മുമ്പ് സംസ്ഥാന വിഹിതമായി കണ്ടെത്തുകയെന്നത് സാഹസമാണ്.
മാർച്ച് 31ന് മുമ്പ് ഇപ്പോഴുള്ള 4000 കോടി രൂപയുടെ കുടിശ്ശിക ലഭിക്കാതെ കരാറുകാർക്ക് പണികൾ തുടരാനാവില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യാഥാർഥ്യബോധത്തോടെ തീരുമാനമെടുക്കുന്നില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ പണികൾ ഉപേക്ഷിച്ച് കോടതികളെ സമീപിക്കാൻ കരാറുകാർ നിർബന്ധിതരാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

