Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലുറപ്പിന്​ ശേഷം...

തൊഴിലുറപ്പിന്​ ശേഷം കോൺഗ്രസ് നടപ്പാക്കുന്ന ഏറ്റവും മികച്ച പദ്ധതിയാണ് 'ന്യായ്​'-ജയ്​റാം രമേശ്​

text_fields
bookmark_border
jai ramesh
cancel

തിരുവനന്തപുരം: ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ കോൺഗ്രസി​െൻറ പോരാട്ടത്തി​െൻറ തുടക്കം കേരളത്തിൽ നിന്നാകണമെന്ന്​ മുൻ കേന്ദ്രമന്ത്രി ജയ്​റാം രമേശ്​. കേരളത്തിൽ ഇടതുപക്ഷത്തെ നയിക്കുന്നത്​ മുണ്ടുടുത്ത മോദിയാണ്​. കേരളത്തിന്​ വേണ്ടത്​ ജനാധിപത്യനേതാവി​െനയാണ്. മറിച്ച്,​ ഒരു അധികാരിയെയല്ല. ജനാധിപത്യം തിരിച്ചുവരാനും മുണ്ടുടുത്ത മോദി പോകാനും സമയമായി.

കേന്ദ്രത്തിലെ മോദിയുടെ ശൈലിയാണ്​​ കേരളത്തിലെ മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്​. താനില്ലെങ്കിൽ ആരും വേണ്ടെന്നതാണ്​ പിണറായിയുടെയും മോദിയുടെയും ചിന്ത. നായനാരും അച്യുതാനന്ദനും മുഖ്യമന്ത്രിയായിരിക്കെ, ഇതായിരുന്നില്ല സ്ഥിതി. അന്നത്തെ എൽ.ഡി.എഫ് അല്ല മുണ്ട് മോദിയുടേത്. സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും ഒരേ നാണയത്തി​െൻറ രണ്ടുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്കുശേഷം കോൺഗ്രസ് നടപ്പാക്കുന്ന ഏറ്റവും മികച്ച പദ്ധതിയാണ് എല്ലാ കുടുംബങ്ങൾക്കും മാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി. രാഹുൽ ഗാന്ധിെക്കതിരായ മുൻ ഇടത്​ എം.പിയുടെ അശ്ലീലപരാമർശം യഥാർഥത്തിൽ സ്​ത്രീകളോടുള്ള അവഹേളനമാണ്​. കേരളത്തിൽ ബി.ജെ.പിയുടെ ഏക സീറ്റായ നേമം പിടിച്ചെടുക്കാൻ കെ. കരുണാകര​െൻറ മകനായ മുരളിക്ക്​ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jairam Rameshnyay scheme
Next Story