16കാരിയെ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ പ്രതിക്ക് 49 വർഷം കഠിനതടവും പിഴയും
text_fieldsതിരുവനന്തപുരം: 16കാരിയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ ആര്യനാട് സ്വദേശി ശില്പിയെ (27) 49 വർഷം കഠിനതടവിനും 86,000 രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടരവർഷം അധികതടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശനൻ വിധിന്യായത്തിൽ വ്യക്തമാക്കി. പിഴത്തുക ഇരക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.
പലതവണ നേരിട്ടും ഫോണിലൂടെയും കുട്ടിയെ ശല്യം ചെയ്ത പ്രതി 2021 ആഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് കുട്ടിയുടെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
മാസങ്ങൾക്കുശേഷം വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം അറിയുന്നത്. തുടർന്നാണ് ആര്യനാട് പൊലീസ് കേസ് എടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ്മോഹൻ ഹാജരായി. ആര്യനാട് പൊലീസ് ഇൻസ്പെക്ടർ എൻ.ആർ. ജോസ്, എസ്.ഐ എൽ. ഷീന എന്നിവരാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

