Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡിലെ കുഴിയിൽ വീണ് ജയിൽ സൂപ്രണ്ടിനും ഭാര്യക്കും ഗുരുതര പരിക്ക്

text_fields
bookmark_border
റോഡിലെ കുഴിയിൽ വീണ് ജയിൽ സൂപ്രണ്ടിനും ഭാര്യക്കും ഗുരുതര പരിക്ക്
cancel

തൃശൂര്‍: റോഡിലെ കുഴിയിൽ വീണ് ജയിൽ സൂപ്രണ്ടിനും ഭാര്യക്കും സാരമായ പരിക്ക്. ജയില്‍ സൂപ്രണ്ടും ഭാര്യയും ഇന്ന് വൈകിട്ടാണ് അപകടത്തില്‍പ്പെട്ടത്.

തൃശ്ശൂര്‍ കോവിലകത്തും പാടം റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടര്‍ യാത്രികരായ കോലഴി സ്വദേശികളായ തോമസ്(62) ബീന(60) എന്നിവര്‍ക്ക് പരിക്കുപറ്റിയത്. തൃശൂര്‍ ടൗണിലേക്ക് പോകുകയായിരുന്നു ഇവർ.

ഇരുവരേയും തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പ് തൃശൂരിലെ എംജി റോഡിലെ കുഴിയില്‍ വീഴാതെ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍പ്പെട്ട് മരിക്കുകയും ഒപ്പം ഉണ്ടായിരുന്ന അമ്മക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jail superintendent and wife seriously injured after falling into a pothole on the road
Next Story