Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയിൽ മോചനം: പട്ടികയിൽ...

ജയിൽ മോചനം: പട്ടികയിൽ സി.പി.എം, ബി.​ജെ.പി രാഷ്ട്രീയ തടവുകാരും

text_fields
bookmark_border
ജയിൽ മോചനം: പട്ടികയിൽ സി.പി.എം, ബി.​ജെ.പി  രാഷ്ട്രീയ തടവുകാരും
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ജ​യി​ൽ മോ​ച​ന​ത്തി​നാ​യി സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക് ശി​പാ​ർ​ശ ന​ൽ​കി​യ 33 ത​ട​വു​കാ​രു​ടെ പ​ട്ടി​ക​യി​ൽ സി.​പി.​എം, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും. എ​ട്ട്​ സി.​പി.​എ​മ്മു​കാ​ർ ഉ​ൾ​പ്പെ​ടെ 14 പേ​ർ രാ​ഷ്ട്രീ​യ ത​ട​വു​കാ​രാ​ണ്. ബാ​ക്കി ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാണ്. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്​ ഇ​വ​ർ. സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ ബി.​ജെ.​പി​ക്കാ​രും ബി.​ജെ.​പി​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ സി.​പി.​എ​മ്മു​കാ​രും പ​ട്ടി​ക​യി​ലു​ണ്ട്. ക​ല്ലു​വാ​തു​ക്ക​ൽ മ​ദ്യ​ദു​ര​ന്ത​ക്കേ​സ്​ പ്ര​തി മ​ണി​ച്ച​ന്​ പു​റ​മെ, കു​പ്പ​ണ മ​ദ്യ​ദു​ര​ന്ത​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ത​മ്പി​യെ​യും വി​ട്ട​യ​ക്കാ​ൻ ശി​പാ​ർ​ശ​യു​ണ്ട്​. ജ​യി​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ അ​നു​മ​തി തേ​ടാ​തെ സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യു​ണ്ടാ​ക്കി​യാ​ണ്​ ഇ​വ​രെ വി​ട്ട​യ​ക്കാ​നു​ള്ള ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ച്ച​ത്. കു​പ്ര​സി​ദ്ധ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ത​ട​വു​കാ​ർ പ​ട്ടി​ക​യി​ലു​​ള്ള​തി​നാ​ൽ ഗ​വ​ർ​ണ​ർ ​നി​യ​മോ​പ​ദേ​ശം തേ​ടി​.

സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്തു​ള്ള ഗ​വ​ർ​ണ​ർ മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞേ മ​ട​ങ്ങി​യെ​ത്തൂ. അ​തി​നാ​ൽ സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​ം. പ​ട്ടി​ക​യി​ൽ 33 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളും രാ​ജ്​​ഭ​വ​ൻ പ​രി​ശോ​ധി​ക്കും. കൊ​ല​പാ​ത​ക കേ​സു​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി ത​ട​വു​കാ​രു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്ക്​ പ​ക​രം വി​വാ​ദ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​യാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ അ​തി​ക്ര​മം കാ​ട്ടി​യ​വ​രെ മോ​ച​ന​ത്തി​ന്​ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന്​ വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും ലം​ഘി​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailCPMpolitical prisonersbjp
News Summary - Jail release: CPM, BJP on list political prisoners
Next Story