Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉദ്യോഗസ്ഥരെ ‘സ്​കൂളിൽ...

ഉദ്യോഗസ്ഥരെ ‘സ്​കൂളിൽ വിടാൻ’ ജയിൽ മേധാവി

text_fields
bookmark_border
ഉദ്യോഗസ്ഥരെ ‘സ്​കൂളിൽ വിടാൻ’ ജയിൽ മേധാവി
cancel

തി​രു​വ​ന​ന്ത​പു​രം: ജ​യി​ൽ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക്​ ‘പ​റ​ഞ്ഞ​യ​ച്ച്​’ ജ​ യി​ൽ മേ​ധാ​വി. പ​ഠി​ക്കാ​നോ പ​ഠി​പ്പി​ക്കാ​നോ അ​ല്ല, സ്വ​ന്തം മ​ക്ക​ളു​ടെ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ നും അ​വ​രു​ടെ സ​ന്തോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നു​മാ​ണ്​ ജ​യി​ൽ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ സ്​​കൂ ​ളി​ലു​ം കോ​ള​ജി​ലും പോ​കാ​ൻ ജ​യി​ൽ ഡി.​ജി.​പി ഋ​ഷി​രാ​ജ് സി​ങ്​ നി​ർ​ദേ​ശി​ച്ച​ത്.

സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും മ​റ്റും പ​െ​ങ്ക​ടു​ക്കു​േ​മ്പാ​ൾ അ​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച പ്ര​തി​ക​ര​ണ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ത​​െൻറ നി​ർ​ദേ​ശ​മെ​ന്ന്​ ജ​യി​ൽ ഡി.​ജി.​പി സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി.

സ്കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും പി.​ടി.​എ യോ​ഗ​ങ്ങ​ളി​ലും വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളി​ലും മാ​താ​ക്ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വും പ​ങ്കെ​ടു​ക്കു​ന്ന​ത്. പി​താ​ക്ക​ന്മാ​ർ നൈ​സാ​യി ത​ല​യൂ​രു​ന്നെ​ന്നാ​ണ് സ്കൂ​ൾ - കോ​ള​ജ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ത്ത​രം യോ​ഗ​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ൾ ഒ​രു​മി​ച്ച്​ പ​ങ്കെ​ടു​ക്കു​ന്ന​ത് കു​ട്ടി​ക​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കും. അ​തി​നാ​ൽ അ​ത്ത​രം സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​ത്​ ന​ന്നാ​കും.

അ​തി​നാ​ൽ ഇ​നി ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ക്ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പി.​ടി.​എ യോ​ഗ​ങ്ങ​ളി​ലും വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളി​ലും സ​മ​യം ക​ണ്ടെ​ത്തി പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. സ​ർ​ക്കു​ല​ർ ജ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ സ​ന്തോ​ഷ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ്​ വ​കു​പ്പി​​െൻറ വി​ല​യി​രു​ത്ത​ൽ. ഡി.​ജി.​പി​യു​ടെ നി​ർ​​ദേ​ശ​ത്തെ ജ​യി​ൽ ജീ​വ​ന​ക്കാ​രും സ്വാ​ഗ​തം ചെ​യ്​​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rishiraj singhkerala newsJail DGP
News Summary - jail dgp to send officers to school -kerala news
Next Story