Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ നഗരസഭയിൽ...

പാലക്കാട്​ നഗരസഭയിൽ ജയ്​ശ്രീറാം ബാനർ: ​പൊലീസ്​ കേസെടുത്തു

text_fields
bookmark_border
പാലക്കാട്​ നഗരസഭയിൽ ജയ്​ശ്രീറാം ബാനർ: ​പൊലീസ്​ കേസെടുത്തു
cancel
camera_alt

പാലക്കാട് നഗരസഭ ഓഫിസിന്​ മുകളിൽ സ്ഥാപിച്ച ‘ജയ്​ ശ്രീറാം’ ഫ്ലക്​സ്​ 

പാലക്കാട്​: തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതിനു പിന്നാലെ പാലക്കാട്​ നഗരസഭ കെട്ടിടത്തിന്​ മുകളിൽ 'ജയ്​ശ്രീറാം' ബാനർ ഉയർത്തിയ സംഭവത്തിൽ പൊലീസ്​ കേസെടുത്തു. സംഭവത്തിൽ നഗരസഭ സെക്രട്ടറി രഘുരാമനും വി.കെ. ശ്രീകണ്​ഠൻ എം.പിയും സി.പി.എമ്മും പരാതി നൽകിയിരുന്നു. വ്യാഴാഴ്​ച രാത്രി 9.30 ഓടെയാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

52 വാർഡുകളുള്ള നഗരസഭയിൽ ഇക്കുറി കേവല ഭൂരിപക്ഷത്തിനാവശ്യമായ 27 സീറ്റുകളിൽ ഒരെണ്ണമധികം നേടിയാണ് ബി.ജെ.പി ഭരണത്തുടർച്ച നേടിയത്​​. കഴിഞ്ഞ തവണ 24 സീറ്റാണുണ്ടായിരുന്നത്. യു.ഡി.എഫിന്​ 12 സീറ്റുകളും എൽ.ഡി.എഫിന്​ ആറുസീറ്റുകളുമാണുള്ളത്​.

വിജയാഘോഷത്തിനിടെയാണ്​ ബി.ജെ.പി പ്രവർത്തകർ നഗരസഭ ഓഫിസിന്​ മുകളിൽ ഫ്ലക്​സ്​ സ്ഥാപിച്ചത്​. വോ​െട്ടണ്ണൽ കേന്ദ്രം കൂടിയായിരുന്ന നഗരസഭ ഓഫിസി​െൻറ ഒരുഭാഗത്ത് 'ജയ് ശ്രീറാം' എന്ന ബാനറും മറ്റൊരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രങ്ങളുള്ള ബാനറുമാണ് ബി.ജെ.പി പ്രവർത്തകർ ഉയർത്തിയത്. ബുധനാഴ്​ച നഗരസഭയിലേക്ക്​ അതിക്രമിച്ച്​ കയറി ഒരുവിഭാഗം പ്രവർത്തകർ മോദി, അമിത്​ഷാ​ അനുകൂല മുദ്രാവാക്യം മുഴക്കിയതായും പരാതിയുണ്ട്​.

വർഗീയ ചേരിതിരിവുണ്ടാക്കുകയാണ്​ ബി.ജെ.പിയുടെ ലക്ഷ്യമെന്നും നടപടി സ്വീകരിക്കണമെന്നും വി.കെ. ശ്രീകണ്​ഠൻ എം.പി പാലക്കാട്​ എസ്​.പിക്ക്​ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. നഗരസഭ ഒരു മതവിഭാഗത്തി​െൻറ കീഴിലായെന്ന സ​ന്ദേശം നൽകുന്നതാണ്​ ഇതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി നേതാക്കളുടെ അറിവോടെ ഒരു മതവിഭാഗത്തിെൻറ ചിഹ്നങ്ങളും മുദ്രാവാക്യവും ഉയർത്തിയത്​ സമൂഹത്തിൽ മതസ്പർധ വളർത്താനാണെന്ന്​ സി.പി.എം ആരോപിച്ചു​. പ്രകോപനവും കലാപവും സൃഷ്​ടിക്കാൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണെമെന്ന് ടൗൺ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ സി.പി.എം മുനിസിപ്പൽ സെക്രട്ടറി ടി.കെ. നൗഷാദ് ആവശ്യപ്പെട്ടു. ബാനർ ഉയർത്തിയതിനെതിരെ രാഷ്​ട്രീയ, സാംസ്​കാരിക മേഖലകളിലും സമൂഹ മാധ്യമങ്ങളിലും കടുത്ത പ്രതിഷേധവുമുയർന്നു.

അതേസമയം, സംഭവത്തിൽ വിശദ അന്വേഷണം നടത്തിവരുകയാണെന്ന്​ പാലക്കാട്​ ജില്ല പൊലീസ്​ മേധാവി സുജിത്ത് ദാസ് ​പറഞ്ഞു. സ്ഥാനാർഥിക​േളാ അവർക്കൊപ്പം വോ​െട്ടണ്ണൽ കേന്ദ്രത്തിൽ എത്തിയ ഏജൻറുമാരോ ആവാം ചെയ്​തതെന്നാണ്​ പ്രാഥമിക നിഗമനമെന്നും അദ്ദേഹം അറിയിച്ചു​

എന്നാൽ, ഫ്ലക്​സ്​ ഉയർത്തിയത്​ നേതൃത്വത്തി​െൻറ അറിവോടെയല്ലെന്ന്​ ബി.ജെ.പി ജില്ല പ്രസിഡൻറ്​ ഇ. കൃഷ്ണദാസ്‌ പറഞ്ഞു. 1500ലധികം പ്രവർത്തകരാണ്​ നഗരസഭ പരിസരത്ത്​ തടിച്ചുകൂടിയത്​. അവർ നഗരസഭ ഓഫിസിനകത്ത്​ കടന്നിട്ടുണ്ടെങ്കിൽ ​െപാലീസിനാണ്​ ഉത്തരവാദിത്തമെന്നും കൃഷ്​ണദാസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad municipalityJai SriramBJP
News Summary - Jai Sriram banner in Palakkad municipality: Police case registered
Next Story