മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്നാടിന് നൽകണം -ജഗനാഥ് മിശ്ര
text_fieldsജഗനാഥ് മിശ്ര
നെടുങ്കണ്ടം (ഇടുക്കി): മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്നാടിന് നൽകണമെന്ന് തമിഴ്‌നാട് കമ്പം എം.എൽ.എ ജഗനാഥ് മിശ്ര. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളുടെ ആവശ്യമായ തേവാരംമെട്ട് പാതക്കായി തേവാരത്തു നിന്നും വനപാത വഴി കാൽനടയായി ആനക്കല്ലിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം നിറയുമ്പോൾ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഇത് തമിഴ്നാട്ടിലേക്ക് ഒഴുക്കണം. ഡാമിന്റെ നിലവിലെ സംഭരണശേഷി വർധിപ്പിക്കേണ്ടതില്ല. മാത്രമല്ല മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്നും എം.എൽ.എ പറഞ്ഞു. ഡാമിനെ ചൊല്ലി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങൾ തമ്മിൽ യാതൊരുവിധ അകൽച്ചകളും ഇല്ലെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ കക്ഷികൾ മുതലെടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

