Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം-ബി.ജെ.പി...

സി.പി.എം-ബി.ജെ.പി ഡീലുണ്ടെന്ന്​ സിനിമയി​െല ഇടതുപക്ഷ സുഹൃത്തുക്കൾ പറഞ്ഞെന്ന്​ ജഗദീഷ്​

text_fields
bookmark_border
Jagadish
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ ബി.ജെ.പിയുടെ രഹസ്യ പിന്തുണ കിട്ടുമെന്ന്​ സിനമയിലെ ഇടതുപക്ഷത്തുള്ളവർ പറഞ്ഞെന്ന്​ നടൻ ജഗദീഷ്​. ആർ.ബാലശങ്കറിന്‍റെ പ്രസ്​താവനയിൽ അതിന്‍റെ ഉള്ളുകളികൾ പുറത്തുവന്നെന്നും കോൺഗ്രസ്​ മുക്ത ഭാരതമെന്നെ ബി.ജെ.പി മുദ്രാവാക്യത്തിൽ സി.പി.എം വീണെന്നും ജഗദീഷ്​ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ യു.ഡി.എഫ്​ സ്ഥാനാർഥിയായി മത്സരിച്ച ജഗദീഷ്​ കെ.ബി ഗണേഷ്​ കുമാറിനോട്​ പരാജയപ്പെട്ടിരുന്നു. ഇത്തവണയും യു.ഡി.എഫ്​ പ്രചാരണ വേദികളിൽ ജഗദീഷ്​ സജീവ സാന്നിധ്യമാണ്​.

ഇത്തവണ മത്സരിക്കാനില്ലെന്ന്​ താൽപര്യമില്ലെന്ന്​ താൻ നേത​ൃത്വത്തോട്​ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പെടെയുള്ളവർക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ മേൽത്തട്ട്​ അഴിമതിയാണെന്നും അറിഞ്ഞില്ല എന്ന്​ പറഞ്ഞ്​ ഒഴിഞ്ഞുമാറുന്നത്​ നല്ല ഭരണാധികാരിയുടെ ലക്ഷണ​മല്ലെന്നും ജഗദീഷ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimJagadishassembly election 2021BJP
Next Story