യാക്കോബായ സഭ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ നാളെ രാപ്പകൽ സമരം
text_fieldsതിരുവനന്തപുരം: അവകാശ സംരക്ഷണത്തിന് നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നടത്തിവരുന്ന സത്യഗ്രഹത്തിെൻറ ഭാഗമായി ബുധനാഴ്ച സെക്രേട്ടറിയറ്റിനു മുന്നിൽ സഭയിലെ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിക്കും.
സഹനസമരത്തിെൻറ 32ാം ദിവസമായ ഇന്നലെ സമരപരിപാടികൾ സഭ വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും കരുതുന്ന സർക്കാർ തങ്ങൾക്ക് നീതി ലഭ്യമാക്കിത്തരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഓരോ ദേവാലയത്തിലും ഭൂരിപക്ഷത്തിെൻറ ന്യായമായ അവകാശങ്ങൾ സംരക്ഷിച്ച് നിയമനിർമാണത്തിലൂടെ സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണണമെന്നും ഭൂരിപക്ഷത്തിെൻറ അവകാശങ്ങൾ നിഷേധിക്കുന്നത് നീതിയല്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ ബർ ശീമോൻ റമ്പാൻ പറഞ്ഞു.
ജന. കൺവീനർ തോമസ് മാർ അലക്സന്ത്രിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സമര സമിതി സെക്രട്ടറി ഫാ. ജോൺ ഐപ്പ്, ഡീക്കൻ ജിബിൻ പുന്നശ്ശേരിയിൽ, ഡോ. കോശി എം. ജോർജ്, മോൻസി വാവച്ചൻ, വർഗീസ് മറ്റത്തിൽ, ബെന്നി വട്ടവേലിൽ, രാജു കുര്യൻ മങ്ങാട്ട് എന്നിവർ സംസാരിച്ചു.
തുടർ സമരപരിപാടികൾ ആലോചിക്കുന്നതിന് സഭയിലെ മെത്രാപ്പോലീത്തന്മാർ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, സമര സമിതി എക്സിക്യൂട്ടിവ് കമ്മിറ്റി എന്നിവയുടെ സംയുക്ത യോഗം മൂന്നാംതീയതി ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സെൻറ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ കൂടുമെന്ന് സമര സമിതി സെക്രട്ടറി ഫാ. ജോൺ ഐപ്പ് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

