Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഭ തർക്കം: യാക്കോബായ...

സഭ തർക്കം: യാക്കോബായ വിഭാഗം 52 പള്ളികൾ കേന്ദ്രീകരിച്ച് റിലേ സത്യഗ്രഹം തുടങ്ങി

text_fields
bookmark_border
Jacobite
cancel
camera_alt

പുത്തൻകുരിശ് വരിക്കോലി പള്ളിക്ക് മുന്നിൽ യാക്കോബായ വിഭാഗമാരംഭിച്ച റിലേ സത്യഗ്രഹം

കോലഞ്ചേരി: മലങ്കര സഭ തർക്കവുമായി ബന്ധപ്പെട്ട്​ യാക്കോബായ വിഭാഗം സമരമുഖത്തേക്ക്. ഓർത്തഡോക്സ് പക്ഷം പിടിച്ചെടുത്ത പള്ളികൾ കേന്ദ്രീകരിച്ച് സമരം തുടങ്ങി. ഞായറാഴ്​ച രാവിലെ കുർബാനക്ക് ശേഷമാണ് നഷ്​ടമായ 52 പള്ളികൾ കേന്ദ്രീകരിച്ച് റിലേ സത്യഗ്രഹ സമരം ആരംഭിച്ചത്.

നഷ്​ടമായ മുഴുവൻ പള്ളികളിലും അടുത്ത ഞായറാഴ്ച പ്രകടനമായെത്തി ആരാധനക്കായി പ്രവേശിക്കാനും യാക്കോബായ വിശ്വാസികൾ തീരുമാനിച്ചു. സഭ തർക്കത്തിൽ സർക്കാർ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതി​െൻറ ഭാഗമായി ഈ മാസം 15ന് തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വയനാട് നിന്നും തിരുവനന്തപുരത്തേക്ക് അവകാശ സംരക്ഷണ ജാഥ നടത്തും.

സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ ജനുവരി ഒന്ന്​ മുതൽ സെക്ര​േട്ടറിയറ്റിന് മുന്നിൽ സഭയുടെ മെത്രാപ്പോലീത്തമാരും വൈദീകരുമടക്കം അനിശ്ചിതകാല സമരം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristianOrthadoxJacobite
News Summary - Jacobite sect started a relay satyagraha centered on 52 churches
Next Story