
വി. കോട്ടയം സെൻറ് മേരീസ് പള്ളി ഏറ്റെടുക്കുന്നതിനെതിരെ യാക്കോബായ വിഭാഗത്തിെൻറ പ്രതിരോധം
text_fieldsപത്തനംതിട്ട: വി. കോട്ടയം സെൻറ് മേരീസ് പള്ളി ഏറ്റെടുക്കുന്നതിനെതിരെ യാക്കോബായ വിഭാഗത്തിെൻറ പ്രതിരോധം. ശനിയാഴ്ച രാവിലെ മുതൽ ഓർത്തഡോക്സ് വിഭാഗക്കാർ വൻതോതിലാണ് പള്ളിയിൽ തടിച്ച് കൂടിയിരിക്കുന്നത്. പള്ളിയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്താൻ കവാടത്തിന് മുന്നിൽ കിടങ്ങ് തീർത്തു.
പള്ളി ഏറ്റെടുക്കാൻ ജില്ല ഭരണകൂടം പൊലീസിെൻറ സഹായം തേടി. ഓർത്തഡോക്സ് വിഭാഗം വൈദികനും ഇടവകാംഗങ്ങളും എത്തുമെന്ന് അറിഞ്ഞതിനെ തുടർന്നാണ് യാക്കോബായ വിഭാഗം തടിച്ച് കൂടിയിരിക്കുന്നത്.
ഓർത്തഡോക്സ് വിഭാഗം വൈദികൻ റോയി മാത്യുവോ ഇടവകാംഗങ്ങളോ ശനിയാഴ്ച എത്തുകയില്ല എന്ന് സൂചനയുണ്ട്. ഇതോടെ യാക്കോബായ വിഭാഗത്തിെൻറ പ്രതിഷേധത്തിന് നേരിയ ശമനം വന്നു. കോന്നി തഹസീൽദാരും വില്ലേജ് ഓഫിസറും അടക്കമുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് തുടരുന്നുണ്ട്.
ഇവർ യാക്കോബായ വിഭാഗവുമായി ചർച്ച നടത്തുകയാണ്. ഓർത്തഡോക്സ് വിഭാഗം വൈദികരോ ഇടവകാംഗങ്ങളോ എത്തുകയില്ല എന്ന് േരഖാമൂലം ഉറപ്പ് കിട്ടിയാലേ പിരിഞ്ഞു പോകുകയുള്ളൂ എന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം വലിയ ജനക്കൂട്ടമാണ് പള്ളിയിൽ തടിച്ച് കൂടിയിരിക്കുന്നത്. ബലപ്രയോഗത്തിലൂടെ പള്ളി ഏറ്റെടുക്കാനുള്ള ഒരു നീക്കവും ഉണ്ടാകിെല്ലന്നാണ് ലഭിക്കുന്ന വിവരം.