Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജേ​ക്ക​ബ്...

ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ​ ഹ​ര​ജി

text_fields
bookmark_border
ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ​ ഹ​ര​ജി
cancel

കൊ​ച്ചി: വി​ജി​ല​ൻ​സ് ഡ​യ​റ​ക്​​ട​ർ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പ​രാ​തി വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യ​തി​നെ​തി​രെ​യും വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ചേ​ർ​ത്ത​ല സ്വ​ദേ​ശി മൈ​ക്കി​ൾ വ​ർ​ഗീ​സാ​ണ്​ ഹൈ​േ​കാ​ട​തി​യെ സ​മീ​പി​ച്ച​ത്​.

ജേ​ക്ക​ബ് തോ​മ​സ് തു​റ​മു​ഖ വ​കു​പ്പ് ഡ​യ​റ​ക്​​ട​റാ​യി​രി​ക്കെ ഓ​ഫി​സു​ക​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ച​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും വി​ദേ​ശ ക​മ്പ​നി​യി​ൽ​നി​ന്ന് ഡ്ര​ഡ്‌​ജ​ർ വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും ആ​രോ​പി​ച്ചാ​ണ് മൈ​ക്കി​ൾ വ​ർ​ഗീ​സ് ആ​ദ്യം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്.  അ​ന​ധി​കൃ​ത​മാ​യി സ്വ​ത്തു സ​മ്പാ​ദി​ച്ച​തി​നെ​ക്കു​റി​ച്ചും കു​ട​കി​ൽ ഭാ​ര്യ​യു​ടെ പേ​രി​ൽ സ്​​ഥ​ലം വാ​ങ്ങി​യ​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ൾ​ക്കു ബ​ലം ന​ൽ​കാ​ൻ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ ധ​ന​കാ​ര്യ അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി ന​ൽ​കി​യ റി​പ്പോ​ർ​ട്ടും ഹാ​ജ​രാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ പ​രാ​തി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി നി​ര​സി​ച്ചു. ധ​ന​കാ​ര്യ അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട് പ​രാ​തി​ക്കാ​ര​ന് എ​ങ്ങ​നെ ല​ഭി​ച്ചു​​വെ​ന്ന​ത്​ സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, താ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ വി​ഷ​യ​ങ്ങ​ൾ വേ​ണ്ട​വി​ധം പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് വി​ജി​ല​ൻ​സ്​ കോ​ട​തി പ​രാ​തി ത​ള്ളി​യ​തെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​ര​​െൻറ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomas
News Summary - jacob thomas
Next Story